നികുതി വെട്ടിച്ച്‌ വാഹനം വാങ്ങിയെന്ന കേസില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ ഹർജി നല്‍കി

ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച്‌ വാഹനം വാങ്ങിയെന്ന കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ ഹർജി നല്‍കി.കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് നടപടി. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്ന് ദുല്‍ഖര്‍ ഹരജിയില്‍ വ്യക്തമാക്കി. പിടിച്ചെടുത്ത വാഹനം തിരികെ നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നികുതി വെട്ടിച്ച്‌ ഭൂട്ടാനില്‍ നിന്ന് ഇരുനൂറോളം ആഡംബര കാറുകള്‍ കേരളത്തിലേക്ക് കടത്തിയെന്ന കേസില്‍ രണ്ട് ദിവസം മുമ്ബ് കസ്റ്റംസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. ഭൂട്ടാനീസ് ഭാഷയില്‍ വാഹനം എന്നര്‍ഥമുളള ‘ഓപറേഷന്‍ നുംഖോര്‍’ എന്ന് പേരിട്ടായിരുന്നു കസ്റ്റംസ് പ്രവന്റീവ് വിഭാഗത്തിന്റെ പരിശോധന. ചലച്ചിത്ര താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരുടെ വീടുകളില്‍ ഉള്‍പ്പെടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് കേരളത്തില്‍ പരിശോധന നടന്നത്.

ഇന്ത്യന്‍ സൈന്യത്തിന്റെയും വിവിധ എംബസികളുടെയും വിദേശ കാര്യമന്ത്രാലയത്തിന്റെയുമൊക്കെ പേരില്‍ വ്യാജരേഖകളുണ്ടാക്കിയാണ് സിനിമാ താരങ്ങള്‍ക്കും വ്യവസായികള്‍ക്കും ഉള്‍പ്പെടെ ഇടനിലക്കാര്‍ ആഡംബര കാറുകള്‍ വിറ്റത്. സിനിമാ താരങ്ങളെക്കൂടാതെ വ്യവസായികള്‍. വാഹന ഡീലര്‍മാര്‍, ഇടനിലക്കാര്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും പരിശോധന നടന്നു. എക്‌സൈസ് തീരുവ വെട്ടിച്ച്‌ കേരളത്തിലെത്തിച്ച ഇരുപതോളം വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തു.

Leave a Reply

spot_img

Related articles

ചേരാനല്ലൂർ അപകടം; ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി

17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി .കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി,...

സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി .ഇന്ന്...

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ഒരാൾ കൂടി അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്.ദേവസ്വംബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാൾ.മിൽമ...

ശിശുമരണങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ ഇടപെടൽ: സ്ഥിതി വിലയിരുത്താൻ കെ.മുരളീധരൻ നാളെ അട്ടപ്പാടിയിലെത്തും

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യസംവിധാനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും അടിയന്തര ഇടപെടലുകൾ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ നാളെ (31) അട്ടപ്പാടിയിലെത്തും. രാവിലെ 9.30ന്...