അയ്യപ്പ സംഗമം നടത്തിയതിലൂടെ സി.പി.എം നടത്തുന്നത് ഭൂരിപക്ഷ പ്രീണനം; വി ഡി സതീശൻ

അയ്യപ്പ സംഗമം നടത്തിയതിലൂടെ സി.പി.എം നടത്തുന്നത് ഭൂരിപക്ഷ പ്രീണനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും ഇപ്പോള്‍ കാര്യങ്ങള്‍ മനസിലായി കാണും. എസ്. എസുമായി യുഡിഎഫിന് ഒരു പ്രശ്നവുമില്ല.പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം ഭൂരിപക്ഷ പ്രീണനമാണ് നടത്തുന്നത്. തീവ്ര നിലപാട് സ്വീകരിക്കുന്ന ഐ.എൻ.എല്ലിനെ കക്ഷത്തില്‍ വച്ചാണ് ഗോവിന്ദൻ യുഡിഎഫിനെ വിമർശിക്കുന്നത്.
മുസ്ലീം ലീഗിനെ കൂടെ കൂട്ടാൻ പുറകെ നടന്നവരാണ് സി.പി.എമ്മുകാർ.യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ആശംസ അയ്യ പ്പ സംഗമ വേദിയില്‍ വായിച്ചു ദേവസ്വം മന്ത്രി കോള്‍മയിർക്കൊണ്ടു. ഈ മന്ത്രിയെ കണ്ടു ബി.ജെ.പി ക്കാർ കോള്‍മയിർ കൊള്ളുകയാണ്. സി.പി.എം നീങ്ങുന്നത് ബി.ജെ.പിയുടെ അതേ വഴിയിലാണ് നീങ്ങുന്നതെന്ന് സതീശൻ പറഞ്ഞു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....