നവീൻ ബാബു കേസിലെ സിബിഐ അന്വേഷണ നീക്കത്തിനെതിരെ സിപിഎം നേതാക്കൾ

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ.നവിൻ ബാബു കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം മുൻപ് ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും, മുഖ്യമന്ത്രി വി ഡി സതീശന്റെ സ്വന്തം ഏജൻസിയായ സംസ്ഥാന വിജിലൻസിനേക്കാൾ വിശ്വാസം ഇപ്പോൾ കേന്ദ്ര ഏജൻസിയായ സി ബി ഐയിലാണോ എന്നും കെ കെ രാഗേഷ് ചോദിച്ചു.സി ബി ഐ അന്വേഷണം വരുന്നതിൽ സി പി എമ്മിന് യാതൊരുവിധ ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സി ബി ഐ അവസാന വാക്കല്ല.ഏത് അന്വേഷണം നടന്നാലും അത് നീതിപൂർവകമായിരിക്കണമെന്നും രാഷ്ട്രീയ വേട്ടയ്ക്കുള്ള ഉപകരണമായി ഏജൻസികളെ മാറ്റാൻ പാടില്ലെന്നും എം വി ജയരാജൻ വ്യക്തമാക്കി.

സി ബി ഐ എന്നത് ഒന്നിന്റെയും അവസാന വാക്കല്ല. സംസ്ഥാന സർക്കാർ സി പി എമ്മിനെ വേട്ടയാടാൻ വേണ്ടിയാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.കേസിൽ കുറ്റാരോപിതർക്കും നിയമപരമായി മുന്നോട്ട് നീങ്ങാൻ അവകാശമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം സി പി എം ഇല്ലെന്ന പ്രചാരണം തെറ്റാണെന്നും നീതി നടപ്പിലാകണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനായി സി ബി ഐ വിടാനുള്ള സംസ്ഥാന സർക്കാർ നീക്കത്തെ സ്വാ​ഗതം ചെയ്ത് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ രംഗത്തെത്തി.തീരുമാനം വളരെയധികം ആശ്വാസകരമാണെന്നും മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽകണ്ട് സംസാരിച്ചിരുന്നുവെന്നും അവരുടെ ഭാഗത്തുനിന്ന് പോസിറ്റീവ് ആയിട്ടുള്ള മറുപടി ലഭിച്ചെങ്കിലും ഇത്ര വേഗം സി ബി ഐ അന്വേഷണത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മഞ്ജുഷ പറഞ്ഞു.കേസന്വേഷണം സി ബി ഐക്ക് വിടുന്നതി. പ്രതീക്ഷയുണ്ട്. സി ബി ഐ അന്വേഷണം നല്ല രീതിയിൽ പോകുമെന്ന് മനസ്സിലാക്കുന്നുവെന്നും മഞ്ജുഷ പറഞ്ഞു.

Leave a Reply

spot_img

Related articles

സി എം ആർ എൽ – എക്‌സാലോജിക്‌ കേസ്; വീണയ്ക്ക് കുരുക്കായി കർത്തയുടെ മൊഴി, വീണയുടെ കമ്പനി സേവനം നൽകിയിട്ടില്ലെന്ന് കർത്ത

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിർണായക വിവരം പുറത്ത്.മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ ടിയെയും കുരുക്കിലാക്കുന്ന സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയുടെ...

ആഭ്യന്തര വകുപ്പില്‍ അഴിച്ചുപണി; 161 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം

സംസ്ഥാന പൊലീസ് സേനയില്‍ വ്യാപകമായ സ്ഥലംമാറ്റം. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ 161 ഡിവൈഎസ്പിമാരെയാണ് ഒരേസമയം മാറ്റിനിയമിച്ചത്.സ്ഥലംമാറ്റ നടപടികള്‍ വൈകുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന്...

നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങളിലേക്ക് ഓർത്തഡോക്സ് സഭ

മലങ്കര ഓർത്തഡോക്സ് സഭ നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നു. ഇതിന് മുന്നോടിയായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ്റെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ്...

മുട്ടില്‍ മരംമുറി: അഗസ്റ്റിൻ സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികളും സഹോദരങ്ങളുമായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നല്‍കിയ പുനഃപരിശോധനാ...