തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അൻസിബ മൊഴിനല്‍കി

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അൻസിബ ഹസൻ മൊഴിനല്‍കി.ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അൻസിബ മൊഴി നല്‍കിയത്.തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്‌ഐ രേഷ്മയില്‍ നിന്നും നടി ലക്ഷ്മിപ്രിയയില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച്‌ അൻസിബ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുള്ള തുടർനടപടിയാണ് ഇത്. ഈ വിഷയത്തില്‍ ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.ഏതാനും ദിവസങ്ങള്‍ക്കുമുൻപാണ് പോലീസ് സ്റ്റേഷനില്‍വച്ച്‌ താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച്‌ അൻസിബ ഹസൻ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഈ പരാതി പോലീസ് മേധാവിക്ക് കൈമാറുകയും അദ്ദേഹം കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയ ശേഷം തൃക്കാക്കര എസിപിയോട് അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാനും ആവശ്യപ്പെടുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് അൻസിബ എത്തി മൊഴി നൽകിയത്.

Leave a Reply

spot_img

Related articles

തലയണ (ലൂപ്പ് കഥ )

സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ മാധ്യമങ്ങൾക്ക് പ്രത്യേകിച്ചും മെയിൻ...

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; ചിത്രീകരണത്തിന് തുടക്കമിട്ടു

സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരി തെളിഞ്ഞു ..സാഗർ തിരക്കഥ രചിച്ച് സംവിധാനം...

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്; നവരസാഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ

നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു .വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം നവരസാ ഫിലിംസും സ്റ്റോൺ...

ഛായാഗ്രാഹകൻ ടിഎൻ കൃഷ്‌ണൻകുട്ടി അന്തരിച്ചു

ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പു വാർഡ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു. 96 വയസായിരുന്നു. എഴുപതിൽപരം സിനിമകളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.1960ൽ ഉദയാ നിർമ്മിച്ച് കുഞ്ചാക്കോ...