ഐപിഎല്ലിൽ അജയ്യരായി ആർസിബി

അഹമ്മദ്ദാബാദിൽ നടന്ന ഐ പി എൽ കലാശ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരൂ.ആർ സി ബിയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിൻ്റെ ശുഭ്മാന്‍ ഗില്ലും ടീമും ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ കോഹ്‌ലിയുടെ പട മറികടന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിലും കലാശപ്പോരിൻ്റെതായ വെല്ലുവിളി ഉയർത്താൻ ഗുജറാത്തി കഴിഞ്ഞില്ല.അര്‍ദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയാണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. 42 ബോളിൽ 72 റൺസ് കോഹ്‌ലി നേടി.മികച്ച ബൗളിംഗ് പ്രകടനമാണ് ആര്‍സിബി ബൗളര്‍മാര്‍ പുറത്തെടുത്തത്.ആര്‍സിബിക്ക് വേണ്ടി റാസിക് ദാര്‍ സലാം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.ഗുജറാത്തിൻ്റെ ബാറ്റിംങിൽ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറി നേടി പിടിച്ചു നിന്നു.സുന്ദർ 37 പന്തുകളിൽ നിന്നാണ് 50 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്.

Leave a Reply

spot_img

Related articles

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഐഎസ്എൽ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ

22 വർഷത്തെ കാത്തിരിപ്പിന് വിരാമം.ഐഎസ്എൽ പന്ത്രണ്ടാം സീസൺ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ.ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്റർ കാശിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ്...

ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യണമെന്ന് ഹർജി

ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യണമെന്ന് ഹർജി.ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യണമെന്നുള്ള ഹർജിയില്‍ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ...

ഫിഫ ലോകകപ്പ് തത്സമയ സംപ്രേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026ന്റെ തത്സമയ സംപ്രേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല.ഒരു മാസം മാത്രം അവശേഷിക്ക രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കളി കാണാനുള്ള...

നാടകീയ ജയം; അവസാന നിമിഷം ഒഡീഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടത്തിൽ ഒഡീഷ എഫ്‌ സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി തകർപ്പൻ...