വാകത്താനം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ പ്രീതീഷ് പ്രസാദിനെ അഭിനന്ദിച്ച്‌ രമേശ് ചെന്നിത്തല

വാകത്താനം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ പ്രീതീഷ് പ്രസാദിനെ അഭിനന്ദിച്ച്‌ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.മൂന്നുദിവസം പഴകിയ മൃതദേഹം കരയ്ക്കെടുക്കാൻ യൂണിഫോം ഊരി തോട്ടിലിറങ്ങിയ പോലീസ് ഉദ്യോഗസ്ഥന് അഭ്യന്തര വകുപ്പ് മന്ത്രി വക അഭിനന്ദനങ്ങൾ.വീഡിയോ കോളിലൂടെയാണ് മന്ത്രി വാകത്തനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രീതീഷുമായി സംസാരിച്ചത്.നിങ്ങള്‍ ചെയ്തത് നല്ല കാര്യമാണെന്നും കേരള പോലീസിന് നിങ്ങള്‍ അഭിമാനമാണെന്നും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ബഹുമതി നല്‍കുന്ന കാര്യത്തെക്കുറിച്ച്‌ എസ്പിയുമായി സംസാരിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം വീട്ടില്‍നിന്ന് കാണാതായ വാകത്താനം ചക്കിട്ടാംപറമ്പില്‍ അമല്‍ വർഗീസിന്റെ മൃതദേഹമാണ് പ്രീതിഷ് കരയ്ക്കെടുത്തത്. 27-ന് പുലർച്ചെ വീട്ടില്‍നിന്ന് കാണാതായ അമലിനെ മരിച്ചനിലയില്‍ വെള്ളിയാഴ്ച വൈകീട്ട് വാകത്താനം പുളിച്ചാക്കല്‍ പാലത്തിന് താഴെ കണ്ടെത്തുകയായിരുന്നു.വിവരമറിഞ്ഞ് വാകത്താനം പോലീസും അഗ്നിരക്ഷാസേനയും എത്തി. ആഴക്കൂടുതലുള്ള തോട്ടില്‍നിന്ന് മൃതദേഹം കരയ്ക്കെത്തിക്കാൻ സ്കൂബാ ടീംതന്നെ വേണമെന്ന അഭിപ്രായം ഉയർന്നു. സമയം കൂടുതല്‍ വൈകിയാല്‍ ഇൻക്വസ്റ്റ് നടപടികളും വൈകുമായിരുന്നു.താമസിയാതെ, പ്രീതീഷ് തോട്ടിലൂടെ നീന്തിച്ചെന്ന് മൃതദേഹം കരയ്ക്കടുപ്പിച്ചു. സംഭവത്തിന്റെ വാർത്തയും വീഡിയോയും പ്രചരിച്ചതോടെ പ്രീതീഷിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് വിളിച്ച്‌ അഭിനന്ദിക്കുകയായിരുന്നു. കോട്ടയം മള്ളൂശ്ശേരി സ്വദേശിയാണ് പ്രതീഷ്.

Leave a Reply

spot_img

Related articles

മുട്ടില്‍ മരംമുറി: അഗസ്റ്റിൻ സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികളും സഹോദരങ്ങളുമായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നല്‍കിയ പുനഃപരിശോധനാ...

സിക്കിമിൽ തുരങ്കം തകർന്ന് മരിച്ച കോട്ടയം സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം ഇന്ന് അർദ്ധ രാത്രിയോടെ നാട്ടിലെത്തിക്കുവാനാകുമെന്ന് പ്രതീക്ഷ

സിക്കിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി വെള്ളൂർ പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43)...

മന്ത്രി കെ.മുരളീധരൻ ശിവഗിരി സന്ദർശിച്ചു

ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ വർക്കല ശിവഗിരി മഠം സന്ദർശിച്ചു.ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണസഭാ...

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...