ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്യും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപട്ടിക ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.നേരത്തെ സ്ഥാനാർത്ഥികളെ തീരുമാനിക്കാതിരുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ചുള്ള ചർച്ചകള്‍ ഇന്ന് ഉണ്ടായേക്കും. കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കി ജില്ലാ കമ്മിറ്റിക്ക് നല്‍കിയ പട്ടികക്കെതിരെ ചിലയിടങ്ങളില്‍ വിമർശനം ഉയർന്നിരുന്നു.

പട്ടികയില്‍ മാറ്റമുണ്ടാകില്ലെങ്കിലും വിമർശനങ്ങള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. പ്രധാനപ്പെട്ട നേതാക്കന്മാർ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മാറ്റം ഉണ്ടാകില്ല. സ്ഥാനാർഥി നിർണയം പൂർണമായാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച്‌ പട്ടിക പ്രസിദ്ധീകരിക്കും. ജി. സുധാകരനോട് സ്വീകരിക്കേണ്ട സമീപനവും ഇന്നത്തെ സെക്രട്ടേറിയറ്റില്‍ ചർച്ചയ്ക്ക് വരും. പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് പുറത്തുപോയ മുതിർന്ന നേതാവ് ജി.സുധാകരൻ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

spot_img

Related articles

കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണന്ന് കാട്ടി കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണന്ന് കാട്ടി കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.സീറ്റ് വിഭജനത്തിന് അതൃപ്തി പുകയുന്നതിനിടെ ആണീ പോസ്റ്റ്. ഇന്ന് സ്ഥാനാർത്ഥി നിർണയ...

ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ താലൂക്ക് സപ്ലൈ ഓഫീസറുടെ ഉത്തരവ്

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷൻ കാർഡില്‍ നിന്നും നീക്കി. ശ്രീനാ ദേവി കുഞ്ഞമ്മ പേര് ചേർത്തത് കാർഡ് ഉടമയുടെ...

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക: സ്ഥിരമായി തോല്‍ക്കുന്നവരെ ഒഴിവാക്കും; പുതുമുഖങ്ങള്‍ക്കും വിജയ സാധ്യതയുള്ളവർക്കും മുൻഗണന

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക: സ്ഥിരമായി തോല്‍ക്കുന്നവരെ ഒഴിവാക്കാൻ സ്ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനം. പുതുമുഖങ്ങള്‍ക്കും വിജയസാധ്യതയുള്ളവർക്കും മുൻഗണന നല്‍കും.കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക്...

പാചകവാതക പ്രതിസന്ധി; കേന്ദ്ര സർക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ സംസ്ഥാനത്ത് എൽഡിഎഫ് പ്രതിഷേധ ധർണ

സംസ്ഥാനത്ത് പാചകവാതക വിതരണം താറുമാറായ സാഹചര്യത്തില്‍, കേന്ദ്ര സർക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധ ധർണ സംഘടിപ്പിക്കും.ജിപിഒയ്ക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധം...