സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇ പി ജയരാജൻ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇപി ജയരാജൻ പങ്കെടുക്കുന്നത്.പുതിയ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇ പി ജയരാജൻ പാർട്ടിക്ക് മുന്നില്‍ വിശദീകരിച്ചേക്കും.

എന്നാല്‍ വിഷയത്തില്‍ പാർട്ടിയുടെ വിശദമായ പരിശോധന പാലക്കാട് ഉപതിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം മാത്രമേ ഉണ്ടാകുവെന്നാണ് വിവരം. ഡി സി ബുക്സുമായി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് പരസ്യമായി പറയുന്ന ഇ.പി ജയരാജൻ പാർട്ടിക്ക് മുന്നില്‍ എന്ത് വിശദീകരിക്കുമെന്നത് പ്രധാനമാണ്. ഇന്നലെ പാലക്കാട് പ്രചാരണത്തിനെത്തിയ ഇപി ജയരാജൻ പുറത്തുവന്നത് തന്റെ ആത്മകഥയല്ലെന്ന് വീണ്ടും ആവർത്തിച്ചിരുന്നു.

Leave a Reply

spot_img

Related articles

കട്ടപ്പന ലബ്ബക്കടയിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കട്ടപ്പന ലബ്ബക്കടയിൽ വിവിധ കടകളും ബേക്കറിയും പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു വീണു. ഇന്ന് രാവിലെ 10.30-ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക...

ഗുരുവായൂരില്‍ യുവതിയെ അപായപ്പെടുത്താൻ പദ്ധതിയിട്ട അഞ്ചംഗ സംഘത്തെ പിടികൂടി

ഗുരുവായൂരില്‍ യുവതിയെ അപായപ്പെടുത്താൻ പദ്ധതിയിട്ട അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി .തൊടുപുഴ സ്വദേശികളായ ആദർശ് (23), പ്രസാദ് (43), ഷാഹിദ് (24), സ്റ്റീഫൻ (32),...

ചാലിശ്ശേരി സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു

പാലക്കാട് ചാലിശ്ശേരി സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു .വക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്.എസ്റ്റേറ്റ് പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തില്‍...

കുടുംബവഴക്കിനിടെ അടുക്കള വാതിലിന്റെ ചില്ല് തകർത്തതിനെ തുടർന്ന് കൈ മുറിഞ്ഞ് രക്തം വാർന്ന് യുവാവ് മരിച്ചു

കുടുംബവഴക്കിനിടെ അടുക്കള വാതിലിന്റെ ചില്ല് തകർത്തതിനെ തുടർന്ന് കൈ മുറിഞ്ഞ് രക്തം വാർന്ന് യുവാവ് മരിച്ചു .ഏലൂർ മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ്...