എൽഡിഎഫ് സർക്കാരില്ലായിരുന്നെങ്കിൽ കേരളത്തിൽ ദേശീയപാത വികസനം ഉണ്ടാവില്ലായിരുന്നുവെന്നും 6000 കോടി രൂപയാണ് സർക്കാർ ദേശീയപാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന് മാത്രമായി ചെലവാക്കിയതെന്നും ഗോവിന്ദൻ പറഞ്ഞു. ബിജെപിക്ക് ഇലക്‌ടറൽ ബോണ്ട് നൽകിയ കരിമ്പട്ടികയിൽപ്പെട്ട കമ്പനികൾ പലതും കരാർ ഏറ്റെടുത്തിട്ടുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു. ഈ കമ്പനികളുടെ സുതാര്യത പരിശോധിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ദേശീയപാത ഡിആർപിയിൽ മാറ്റം വരുത്തിയെന്ന ആരോപണം അസംബന്ധമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. എങ്ങനെയെങ്കിലും ദേശീയപാത പൊളിയണമെന്നാണ് ചിലർക്ക് ആഗ്രഹമെന്നും പ്രതിപക്ഷം വികസനത്തെ തടയുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു