മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു സഹായവും പാർട്ടി നൽകില്ല. ഈ വിഷയത്തിൽ ഒരു ചർച്ചയും പാർട്ടിയിൽ ഉണ്ടാകില്ല . കേസിന് പിന്നിൽ രാഷ്ട്രീയ അജൻഡയാണന്നും സി.പി.എം പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ വന്ന പ്രോസികൂക്ഷൻ നടപടി മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമെന്നും എം.വി. ഗോവിന്ദൻ.