കോത്തായിമുക്കും പുതിയങ്കാവിനും ഇടയിലാണ് വിള്ളൽ കണ്ടെത്തിയത്. അര കിലോമീറ്റർ നീളത്തിൽ വിള്ളലുണ്ടായിട്ടുണ്ട്. കുപ്പമടക്കമുള്ള പ്രദേശങ്ങളിൽ നേരത്തെ മണ്ണിടിച്ചിലടക്കമുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. ദേശീയ പാതയിലെ വിള്ളലും തകർച്ചയും വലിയ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് കണ്ണൂരിലും ദേശീയപാതയിൽ വിള്ളലുണ്ടായത്. ദേശീയപാത അതോറിറ്റി അധികൃതർ പരിശോധന നടത്തും.