ചേർത്തലയിലെ ബിന്ദു പദ്മനാഭൻ തിരോധാനത്തിൽ നിർണായക നീക്കത്തിന് ക്രൈം ബ്രാഞ്ച്. തിരോധാനക്കേസിൽ സെബാസ്റ്റ്യനെ കസ്റ്റഡിയിൽ എടുക്കും. കോട്ടയത്തെ ജെയ്നമ്മ തിരോധാന കേസിൽ കസ്റ്റഡി പൂർത്തിയായതോടെയാണ് നീക്കം. സെബാസ്റ്റ്യനായി ഉടനെ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. അന്വേഷണം നിർണായക ഘട്ടത്തിലിരിക്കെയാണ് ആലപ്പുഴ ക്രൈം ബ്രാഞ്ചിൻ്റെ പുതിയ നീക്കം. കസ്റ്റഡി അപേക്ഷ ഈ ആഴ്ച തന്നെ നൽകാനാണ് തീരുമാനം. കസ്റ്റഡിയിൽ എടുത്ത ശേഷം വിശദമായ ചോദ്യം ചെയ്യലിലേക്ക് കടക്കും. ഈ മാസമാദ്യം സെബാസ്റ്റ്യൻ്റെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഒപ്പം തന്നെ പല നിർണായ സാക്ഷി മൊഴികളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്

