ചേർത്തലയിലെ ബിന്ദു പദ്‌മനാഭൻ തിരോധാനത്തിൽ നിർണായക നീക്കത്തിന് ക്രൈം ബ്രാഞ്ച്

ചേർത്തലയിലെ ബിന്ദു പദ്‌മനാഭൻ തിരോധാനത്തിൽ നിർണായക നീക്കത്തിന് ക്രൈം ബ്രാഞ്ച്. തിരോധാനക്കേസിൽ സെബാസ്റ്റ്യനെ കസ്റ്റഡിയിൽ എടുക്കും. കോട്ടയത്തെ ജെയ്‌നമ്മ തിരോധാന കേസിൽ കസ്റ്റഡി പൂർത്തിയായതോടെയാണ് നീക്കം. സെബാസ്റ്റ്യനായി ഉടനെ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. അന്വേഷണം നിർണായക ഘട്ടത്തിലിരിക്കെയാണ് ആലപ്പുഴ ക്രൈം ബ്രാഞ്ചിൻ്റെ പുതിയ നീക്കം. കസ്റ്റഡി അപേക്ഷ ഈ ആഴ്‌ച തന്നെ നൽകാനാണ് തീരുമാനം. കസ്റ്റഡിയിൽ എടുത്ത ശേഷം വിശദമായ ചോദ്യം ചെയ്യലിലേക്ക് കടക്കും. ഈ മാസമാദ്യം സെബാസ്റ്റ്യൻ്റെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഒപ്പം തന്നെ പല നിർണായ സാക്ഷി മൊഴികളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...