പി പി ദിവ്യയ്ക്ക് നിര്‍ണായകം; ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുക.ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും, നീതി ലഭിക്കാനായി നിയമപരമായ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പെട്രോള്‍പമ്പ് വിഷയത്തിൽ നവീന്‍ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടാണ് റവന്യൂവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.വിവാദമായ യാത്രയയപ്പ് യോഗത്തിനുശേഷം എഡിഎം നവീന്‍ബാബു തന്നെ വന്നുകണ്ടിരുന്നുവെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമുള്ള കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയില്‍ കേന്ദ്രീകരിച്ചാകും ദിവ്യക്കുവേണ്ടിയുള്ള വാദം. ഹര്‍ജി ഫയലില്‍ സ്വീകരിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനായി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്ത് കുമാര്‍ സമയം ആവശ്യപ്പെട്ടിരുന്നു.നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ പി പി ദിവ്യ ഒക്ടോബര്‍ 29-നാണ് അറസ്റ്റിലായത്. തലശ്ശേരി കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ദിവ്യ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. കണ്ണൂര്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ റിമാന്‍ഡിലാണ് പി പി ദിവ്യ ഇപ്പോഴുള്ളത്.

Leave a Reply

spot_img

Related articles

BJP ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ഭരണഘടനാ സംരക്ഷണ റാലി നടത്താൻ കോൺഗ്രസ്

ഭരണഘടനാ സംരക്ഷണ റാലി നടത്താനൊരുങ്ങി കോൺഗ്രസ്. ഏപ്രിൽ 25 മുതൽ 30 വരെ ഭരണഘടനാ സംരക്ഷണ റാലി നടത്തുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്...

ഡൽഹിക്കെതിരെ ഗുജറാത്തിന് വമ്പൻ ജയം; സഞ്ജു ഇല്ലാതെ രാജസ്ഥാന്‍ റോയല്‍സ്, പരാഗ് നയിക്കും, LSGക്ക് ആദ്യ വിക്കറ്റ് നഷ്ടം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലക്‌നൗ നായകന്‍ റിഷഭ് പന്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....

‘വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരമാണ്, വിഷലിപ്തമായ കുപ്രചരണങ്ങളിൽ വഴി തെറ്റരുത്’: രാജീവ് ചന്ദ്രശേഖർ

വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ ബില്ല് രാജ്യത്തെ ഒരു മുസ്ലീം പൗരന്റെയും അവകാശങ്ങളെ...

“ഇങ്ങനൊരു നടനെ ഇനി കിട്ടാൻ ബുദ്ധിമുട്ടാണ്” ; തുടരും സ്പെഷ്യൽ വീഡിയോ പുറത്ത്

ഏപ്രിൽ 25 ന് റിലീസ് ചെയ്യാനിരിക്കുന്ന മോഹൻലാലിൻറെ ‘തുടരും’ എന്ന ചിത്രത്തിന്റെ ഒരു സ്പെഷ്യൽ വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സംവിധായകൻ തരുൺ മൂർത്തിയടക്കം പ്രത്യക്ഷപ്പെടുന്ന...