തൃശൂര്‍ രാമനിലയത്തില്‍ നിര്‍ണായക രാഷ്ട്രീയ കൂടിക്കാഴ്ച. എം കെ രാഘവന്‍ എം പി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍ മാടായി കോളജിലെ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. കൂടിക്കാഴ്ച നടന്നെന്ന് രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു.എം കെ രാഘവന്‍ എം പി പാര്‍ട്ടിക്ക് വലിയ അസറ്റാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മാടായി കോളജ് നിയമവ വിവാദം പാര്‍ട്ടിയുടെ മൂന്നംഗ സമിതി അന്വേഷിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാടായി കോളജ് വിവാദത്തില്‍ പരസ്യപോര് അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരുന്നു. എങ്കിലും അണിയറയില്‍ ഇപ്പോഴും വിവാദം കത്തുന്നുണ്ടെന്നാണ് വിവരം. വി ഡി സതീശനെതിരെ കോണ്‍ഗ്രസില്‍ ഒരു മറുചേരി രൂപം കൊള്ളുന്നുവെന്ന് കൂടി റിപ്പോര്‍ട്ടുകള്‍ വരുന്ന പശ്ചാത്തലത്തില്‍ ഇന്നുനടന്ന കൂടിക്കാഴ്ച അതീവ നിര്‍ണായകമാണ്.