അതിജീവനത്തിന് കൈത്താങ്ങാകാന്‍ സാംസ്കാരിക കേരളം; മന്ത്രി സജി ചെറിയാന്‍

വയനാട് ഉരുൾപൊട്ടലിൽ ദുരന്ത ബാധിതരായി കഴിയുന്നവർക്ക് അതിജീവനത്തിനായി സാംസ്കാരിക കേരളം അണിനിരക്കുമെന്ന് സാംസ്കാരിക, യുവജന ക്ഷേമ, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ചൂരൽമലയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സമാനതകളില്ലാത്ത ദുരന്തമാണ് നമുക്ക് നേരിടേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമഗ്രമായ പുനരധിവാസ പ്ലാൻ തയാറാക്കി വരികയാണ്.അതിൽ ഓരോ വകുപ്പുകളും ചെയ്യേണ്ട ചുമതലകൾ നിർണയിക്കുന്നു. നിലവിൽ മന്ത്രിസഭ ഉപസമിതി മുഴുവൻ സമയ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് രാജ്യത്തിന് തന്നെ മാതൃകയാണ്.

ദുരന്ത ബാധിതരെ കൗൺസിലിംഗിലൂടെ മാനസികമായി ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. അതിജീവനത്തിൻ്റെ സന്ദേശം പകരുന്ന മികച്ച സാംസ്കാരിക പരിപാടികളിലൂടെ ദുരന്ത ബാധിതർക്കൊപ്പം നിൽക്കാൻ നിരവധി സാംസ്കാരിക സാഹിത്യ പ്രതിഭകൾ സർക്കാരിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

സംഗീതം, നൃത്തം,മാജിക് തുടങ്ങിയ വ്യത്യസ്തമായ കലാരൂപങ്ങളിലൂടെ അതിജീവനത്തിൻ്റെ പുതുലോകം അവരുടെ ചിന്തകളിലേക്ക് പടർത്താൻ കഴിയും.സാഹചര്യത്തിനനുസരിച്ച് അതിനാവശ്യമായ ക്രമീകരണങ്ങൾ സാംസ്കാരിക വകുപ്പ് ഒരുക്കും. പുനരധിവാസ ഘട്ടത്തിലും സന്നദ്ധ പ്രവർത്തകരുടെ സാന്നിദ്ധ്യം ആവശ്യമുണ്ട്. ഇതിനായി യുവജന ക്ഷേമ ബോർഡിൻ്റെ യൂത്ത് ഫോഴ്സ് തുടർന്നുള്ള പ്രവർത്തനങ്ങളിലും സജീവമാകുമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...