റാപ്പർ വേടനുമായി സഹകരിച്ചതിൽ തമിഴ് സംവിധായകൻ മാരി സെൽവരാജിനെതിരെ സൈബർ ആക്രമണം

റാപ്പർ വേടനുമായി സഹകരിച്ചതിൽ തമിഴ് സംവിധായകൻ മാരി സെൽവരാജിനെതിരെ സൈബർ ആക്രമണം.സെൽവരാജിൻ്റെ ‘ബൈസൺ’ എന്ന ചിത്രത്തിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയതാണ് വിവാദമായത്. നടൻ ധ്രുവ് വിക്രം നായകനാകുന്ന ചിത്രത്തിൽ ‘റെക്ക റെക്ക’ എന്ന ഗാനമാണ് വേടൻ പാടിയിരിക്കുന്നത്. സെൽവരാജും തമിഴ് റാപ്പർ അറിവും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. വേടനൊപ്പം അറിവും പാടിയിട്ടുണ്ട്. വേടനെതിരെ നിരവധി ലൈംഗിക പീഡന പരാതികൾ നിലവിലുള്ള സാഹചര്യത്തിൽ അദ്ദേഹവുമായി സംവിധായകൻ സഹകരിച്ചത് വേദനയുണ്ടാക്കുന്നുവെന്നായിരുന്നു വിമർശനം. ചൊവ്വാഴ്‌ചയാണ് റെക്ക റെക്ക ഗാനം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറക്കിയത്. ഒക്ടോബർ 17നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....