സൈബർ തട്ടിപ്പുകളുടെ ഇന്ത്യയിലെ മാസ്റ്റർ ബ്രെയിനെ കൊച്ചി സൈബർ പൊലീസ് കൊൽക്കത്തയിലെത്തി സാഹസികമായി അറസ്റ്റ് ചെയ്തു.കേരളത്തിൽ നടന്ന നിരവധി സൈബർ തട്ടിപ്പുകളിൽ നിർണായക പങ്കുള്ള ക്രിമിനലിനെയാണ് കേരള പൊലീസ് ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന സൈബർ തട്ടിപ്പുകളുടെ തലച്ചോർ എന്ന് വിളിക്കുന്ന ക്രിമിനൽ രംഗ ബിഷ്ണോയിയെയാണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന സൈബർ തട്ടിപ്പുകളുടെ മുഖ്യാസൂത്രകനും വിദേശരാജ്യങ്ങളിലെ തട്ടിപ്പ് സംഘങ്ങളുമായി ഇന്ത്യയിലെ ഓൺലൈൻ തട്ടിപ്പുകാരെ ബന്ധിപ്പിക്കുന്ന മുഖ്യ കണ്ണി കൂടിയാണ് ഇയാൾ