ദാന ചുഴലിക്കാറ്റ് നാളെ രാത്രിയോടെ ഒഡീഷ തീരം തൊടുമെന്ന മുന്നറിയിപ്പിനിടെ ദുരിതാശ്വാസ – രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി ഒഡീഷ.
ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം അവധി നൽകി.200 ട്രെയിന്‍ റദ്ദാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ആറ് ഐഎഎസ് ഉദ്യോഗസ്ഥരേയും നിയമിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ന്യൂനമര്‍ദം ശക്തി പ്രാപിച്ച് 25നു പുലര്‍ച്ചെ വടക്കന്‍ ഒഡീഷ, ബംഗാള്‍ തീരങ്ങള്‍ക്കിടയില്‍ കര തൊടുമെന്നാണ് അറിയിപ്പ്.
മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ന്യൂനമര്‍ദം മാറുമെന്നും മുന്നറിയിപ്പുണ്ട്. ദാന ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ആഘാതം സൃഷ്ടിക്കുമെന്നു കരുതി, മുന്‍ അനുഭവങ്ങളുടെ പിന്‍ബലത്തിലാണു സര്‍ക്കാരിന്റെ തയാറെടുപ്പ്.