ബസിനുള്ളിൽ ഡാൻസ് ഫ്ലോർ, എയർഹോൺ; രൂപമാറ്റം വരുത്തിയ ടൂറിസ്റ്റ് ബസ്സുകൾക്ക് കൂട്ട നടപടി, 2.46 ലക്ഷം പിഴ ചുമത്തി

ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ കൂട്ട നടപടി. 36 ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങൾ പിടികൂടി. എറണാകുളം എൻഫോഴ്സ്മെൻറ് ആർടിഒയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. സ്പീഡ് ഗവർണർ കട്ട് ചെയ്തു. എയർഹോൺ, ഡാൻസ് ഫ്ലോർ തുടങ്ങിയ നിയമലംഘനങ്ങളാണ് പിടികൂടിയത്. രൂപമാറ്റം വരുത്തിയ ബസ്സുകൾക്ക് 2. 46 ലക്ഷം രൂപ പിഴ ചുമത്തി.അതേസമയം ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തിൽ നിലപാട് കടുപ്പിക്കാൻ ഒരുങ്ങി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. അനധികൃത രൂപമാറ്റങ്ങളിൽ പരമാവധി ഉയർന്ന പിഴ തന്നെ ഈടാക്കണമെന്ന് എംവിഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നിരത്തുകളിൽ പരിശോധന ശക്തമാക്കാനും കോടതി നിർദ്ദേശിച്ചു.അപകടമുണ്ടാക്കുന്ന ബസുകൾക്ക് മാത്രം ഉയർന്ന പിഴ ഈടാക്കിയാൽ പോരെന്ന് ഹൈക്കോടതി പറഞ്ഞു. നിയമലംഘനം നടത്തുന്ന എല്ലാ വാഹനങ്ങൾക്കും പരമാവധി ഉയർന്ന പിഴ ഈടാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.അതേസമയം, നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ എംവിഡി ബസിന് കനത്ത പിഴ ചുമത്തി. അനധികൃതമായി ഘടിപ്പിച്ച ലൈറ്റിനും സൗണ്ട് ബോക്സിനും ചേർത്താണ് പിഴ ഈടാക്കിയത്. പിഴ ഈടാക്കാൻ നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു.

Leave a Reply

spot_img

Related articles

അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ചതിന് അറസ്റ്റിലായി, ജ്യാമ്യത്തിലിറങ്ങിയ ഉടന്‍ ആത്മഹത്യ

അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം സ്വദേശി കെ ജി രജീഷിനെ (43) ആണ് ഞായറാഴ്ച...

വലി, കുടി, ആദ്യം തരിക്കും… ലഹരിയുടെ അറിവുകളുമായി ആപ് കൈസേ ഹോയുടെ ട്രയിലർ പുറത്തുവിട്ടു

വലി ,കുടി, ആദ്യം തരിക്കും. പിന്നെ കുറ്റിത്തരിക്കും, എന്നിട്ട് എല്ലാം മാറ്റിമറിക്കും...ഇന്നെൻ്റെ ബാച്ചിലേഴ്സ് പാർട്ടിയായിരുന്നു. അട്ടത്തയാഴ്ച്ച എൻ്റ കല്യാണമാണ്....ക്രിസ്റ്റിയുടെ വിവാഹ വ്യമായി അരങ്ങേറുന്ന ബാച്ചിലേഴ്സ്...

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍

ഗവ. ലോ കോളേജ് വിദ്യാര്‍ഥിനിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷം എല്‍എല്‍ബി വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹ്റിസിനെയാണ്(21) മരിച്ച...

കൊറഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ

ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘കാന്താര’യിലെ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് ‘കൊറഗജ്ജ’. ചിത്രം റിലീസ് ആകുന്നതിന് മുൻപ് സംവിധായകൻ സുധീർ അത്തവറും നിർമ്മാതാവ്...