കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ താഴ്ത്തിയ കേസിൽ പ്രതിയ്ക്ക് വധശിക്ഷ

ആലപ്പുഴ കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ താഴ്ത്തിയ കേസിൽ പ്രതിയ്ക്ക് വധശിക്ഷ. മലപ്പുറം മുതുകോട് സ്വദേശി പ്രബീഷിനാണ് കോടതി വധശിക്ഷ വിധിച്ചത്. പുന്നപ്ര സ്വദേശി അനിത ശശിധരനാണ് കൊല്ലപ്പെട്ടത്. പ്രബീഷുമായുള്ള ബന്ധത്തിൽ ഗർഭിണിയായ അനിതയെ പെൺസുഹൃത്തിൻ്റെ സഹായത്തോടെ കൊലപ്പെടുത്തി കായലിലെറിഞ്ഞു.രണ്ടാം പ്രതി ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശിനി രജനിയെ കുറ്റക്കാരിയായി കണ്ടെത്തിയിരുന്നു.ഒഡിഷയിൽ ലഹരി കേസിൽ ജയിലിൽ കഴിയുകയാണ് ഇവർ.ഇവരെ നേരിട്ട് ഹാജരാക്കാൻ നിർദ്ദേശം നൽകി.ഇവരെ ഹാജരാക്കിയ ശേഷം ശിക്ഷ വിധിക്കും.2021 ജൂലൈ 9ന് ആണ് കൊലപാതകം.

Leave a Reply

spot_img

Related articles

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...