ജമ്മു കശ്മീർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി.ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്.
തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സോനാമാർഗ് മേഖലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുരക്ഷ സേന സംഭവ സ്ഥലത്ത് എത്തി മേഖലയില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.
സോനാമാർഗ് മേഖലയില്‍ സെഡ്-മൊഹാർ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്.