ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള വാക്കു തർക്കത്തിൽ അറസ്റ്റിലായതിന് പിന്നാലെ ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം. ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ നടപടിയെടുക്കും. ഇന്നു തന്നെ നടപടിയുണ്ടാകും. നടപടിക്ക് കെപിസിസി നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദേശം നൽകി. സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായി ആലോചിച്ച ശേഷമായിരിക്കും നടപടി. ഇന്നു തന്നെ നടപടിയുണ്ടായേക്കും.ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയില്‍ വെച്ച്‌ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്.

ചേന്തിയില്‍ നടന്ന ചതയദിന പരിപാടി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി ആദ്യം സമയം നല്‍കിയിരുന്നെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലർ ഉദ്ഘാടന വേദിയിലുണ്ടാകുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പരിപാടിയില്‍ നിന്ന് പിൻമാറിയത്. വൈകിട്ട് 7.30നുള്ള ട്രെയിനില്‍ കൊച്ചിയിലേക്ക് പോകേണ്ട തിരക്കുള്ളതിനാലാണ് പരിപാടി ഒഴിവാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ വാഹനം തടഞ്ഞതിനെത്തുടർന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രി സംഘാടകരോട് സംസാരിച്ച ശേഷമാണ് യാത്ര തുടർന്നത്.

ചേന്തിയിലെ ചടങ്ങ് ഒഴിവാക്കിയ മുഖ്യമന്ത്രി പിന്നീട് ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തിലാണ് പങ്കെടുത്തത്. ഇതിന് പോകും വഴി കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലാണ് വാഹനം കൈകാണിച്ച്‌ നിർത്തിയത്. സംഭവത്തില്‍ ശ്രീകാര്യം പോലീസ് കേസെടുത്തിരുന്നു. ഡിസിസി അംഗം ചേന്തി അനിലിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തല്‍, അന്യാമായി തടഞ്ഞുവെക്കല്‍, അപമര്യാദയായി പെരുമാറല്‍, ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

Leave a Reply

spot_img

Related articles

നീരേറ്റുപുറം പമ്പ ജലമേള സെപ്റ്റംബർ 6-ന്

നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ 69-ാമത് പമ്പ ജലമേള സെപ്റ്റംബർ 6-ന് ഉച്ചയ്ക്ക് 2.30-ന് നടത്താൻ ധാരണയായി. വള്ളംകളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റെജി ചെറിയാൻ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം; കൊച്ചിയിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.ഞായറാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 5.30 വരെയാണ്...

സഭാ തർക്കം പരിഹരിക്കാൻ നിയമനിർമ്മാണം വേണം: യാക്കോബായ സഭ

മലങ്കര സഭാ തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് യാക്കോബായ സുറിയാനി സഭ ആവശ്യപ്പെട്ടു. നിയമപരമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് സർക്കാർ നടത്തുന്ന...

മലയോര ഹൈവേ കൂട്ടയോട്ടം:കണക്കുകളിൽ വൈരുധ്യവും സാമ്പത്തിക ക്രമക്കേട് ആരോപണവും

തൊടുപുഴയിലെ പണി പൂർത്തിയാക്കിയ മലയോര ഹൈവേയിലൂടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് കിഫ്ബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹിൽ ഹൈവേ റൺ' കൂട്ടയോട്ടത്തിന്റെ കണക്കുകളിൽ വലിയ വൈരുധ്യവും...