വി ഡി സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ സർക്കാരും പാർട്ടിയും കർശന നടപടിയാണ് സ്വീകരിച്ചതെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ സർക്കാരും പാർട്ടിയും കർശന നടപടിയാണ് സ്വീകരിച്ചതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്.സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നുംസംഘടനാ തലത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുൻകൂട്ടി നിശ്ചയിച്ച പരിപാടി റദ്ദാക്കിയത് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായും, പരിപാടിയിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്ന രീതിയിൽ വഴിതടഞ്ഞത് തെറ്റായ നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തെറ്റ് ചെയ്യുന്നവർക്കെതിരെ നിഷ്പക്ഷമായ നിലപാടാണ് സർക്കാരും പാർട്ടിയും സ്വീകരിക്കുന്നത്.കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, കോൺഗ്രസിൽ അധ്യക്ഷനാകാൻ യോഗ്യതയുള്ള നിരവധിയാളുകൾ ഉണ്ടെന്നും അതിൽ നിന്നും അനുയോജ്യനായ ഒരാളെ തിരഞ്ഞെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.പാർട്ടിയിൽ യാതൊരുവിധ ഗ്രൂപ്പ് വഴക്കുകളുമില്ലെന്നും അദ്ദേഹം കോട്ടയത്ത്‌ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ആയുർവ്വേദത്തിന്റെ മറവിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കണം: സർവ്വ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ ചികിത്സയുടെ പേരിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്ഥീകരിക്കണമെന്ന് സ്റ്റേറ്റ് ആയുർവ്വേദ റെപ്രസെന്റേറ്റീവ് ആന്റ് വർക്കേഴ്സ് അസ്സോസിയേഷൻ (SARWA)...

പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.ദേശീയപാത 183 -ൽ കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ 9...

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. പറവൂരിലെ എം എൽ എ ഓഫീസിൽ നടന്ന വിദ്യാരംഭ...

സിഎംആർഎൽ – എക്‌സാലോജിക് കേസ്: ഇഡി ഉന്നതതല യോഗം നാളെ കൊച്ചിയില്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാനിരിക്കെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം നാളെ കൊച്ചിയില്‍ ചേരും.ചെന്നൈ സ്‌പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം...