നീരേറ്റുപുറം പമ്പ ജലമേള സെപ്റ്റംബർ 6-ന്

നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ 69-ാമത് പമ്പ ജലമേള സെപ്റ്റംബർ 6-ന് ഉച്ചയ്ക്ക് 2.30-ന് നടത്താൻ ധാരണയായി. വള്ളംകളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റെജി ചെറിയാൻ എം.എൽ.എയുടെ നേതൃത്വത്തിൽ രണ്ട് വള്ളംകളി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് പരിഹരിച്ചത്. സംഘടന രണ്ടായി പിരിയുകയും കോടതി വിധികളുടെതുമൂലം കുറച്ചുനാളായി രണ്ട് വള്ളംകളികൾ നടത്തുകയും ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് സംഘാടകരും കോടതിയെ സമീപിച്ചെങ്കിലും, പത്തനംതിട്ട ജില്ലാ ഭരണകൂടം ഉചിതമായ തീരുമാനം എടുത്തു നടപ്പാക്കാൻ കോടതി നിർദ്ദേശിക്കുകയാണുണ്ടായത്. തുടർന്ന് രണ്ട് ക്ലബ് ഭാരവാഹികളെയും വിളിച്ചു ചർച്ച നടത്തിയതിന്റെ പശ്ചാത്തലത്തിൽ, ഓഗസ്റ്റ് 31-ന് ജനകീയ ട്രോഫി വള്ളംകളിയും സെപ്റ്റംബർ 5-ന് ഉത്രാടം തിരുനാൾ വള്ളംകളിയും നടത്തുവാൻ കളക്ടർ ഉത്തരവിറക്കി.ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഒന്നിച്ച് സെപ്തംബർ 6 ന് വള്ളംകളി നടത്തുവാൻ അന്തിമ ധാരണയായത്.

Leave a Reply

spot_img

Related articles

ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള വാക്കു തർക്കത്തിൽ അറസ്റ്റിലായതിന് പിന്നാലെ ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം. ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം; കൊച്ചിയിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.ഞായറാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 5.30 വരെയാണ്...

സഭാ തർക്കം പരിഹരിക്കാൻ നിയമനിർമ്മാണം വേണം: യാക്കോബായ സഭ

മലങ്കര സഭാ തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് യാക്കോബായ സുറിയാനി സഭ ആവശ്യപ്പെട്ടു. നിയമപരമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് സർക്കാർ നടത്തുന്ന...

മലയോര ഹൈവേ കൂട്ടയോട്ടം:കണക്കുകളിൽ വൈരുധ്യവും സാമ്പത്തിക ക്രമക്കേട് ആരോപണവും

തൊടുപുഴയിലെ പണി പൂർത്തിയാക്കിയ മലയോര ഹൈവേയിലൂടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് കിഫ്ബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹിൽ ഹൈവേ റൺ' കൂട്ടയോട്ടത്തിന്റെ കണക്കുകളിൽ വലിയ വൈരുധ്യവും...