യാക്കോബായ സുറിയാനി സഭയിൽ പെസഹാ കുർബാന വ്യാഴാഴ്ച പുലർച്ചെ അർപ്പിക്കുന്നതിന് തീരുമാനം.നാളുകളായി പെസഹാ ബുധനാഴ്‌ച രാത്രി നടത്തിയിരുന്ന ശുശ്രൂഷയാണു പെസഹാ വ്യാഴാഴ്‌ച പുലർച്ചെ നടത്താൻ എപ്പിസ്കോപ്പൽ സുന്നഹദോസ് നിശ്ചയിച്ചത്.
സന്ധ്യാപ്രാർഥന, സൂത്താറ, രാത്രി പ്രാർഥനകൾ പെസഹാ ബുധനാഴ്ച വൈകുന്നേരം പൂർത്തികരിച്ചു വ്യാഴാഴ്‌ച പുലർച്ചെ നാലിനു പെസഹ ശുശ്രൂഷ നടത്തുന്നതിനാണു ഈ തീരുമാനംവിശുദ്ധ കുർബാന കൂടുതൽ വിശുദ്ധിയോടും ഒരുക്കത്തോടും സ്വീകരിക്കുന്നതിനാണു പുതിയ ക്രമീകരണമെന്നു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവാ പള്ളികൾക്ക് അയച്ച സർക്കുലറിൽ പറയുന്നു.പള്ളികളിൽ സ്ഫോടന ശേഷി കൂടുതലുള്ള കരിമരുന്ന് പ്രയോഗവും കതിനയും പാടില്ലന്നും, പളളിക്കുള്ളിൽ കേക്ക് മുറിക്കൽ ചടങ്ങ് നടത്താൻ പാടില്ലെന്നും സർക്കുലറിൽ ഉണ്ട്.

