മുൻ സർക്കാരുകളുടെ എല്ലാ താത്കാലിക നിയമനങ്ങളും റദ്ദാക്കി ദില്ലി മുഖ്യമന്ത്രി രേഖാ ഗുപ്ത

മുൻ സർക്കാരുകളുടെ എല്ലാ താത്കാലിക നിയമനങ്ങളും റദ്ദാക്കി ഉത്തരവിറക്കി ദില്ലി മുഖ്യമന്ത്രി രേഖാ ഗുപ്ത. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലെ നിയമനങ്ങൾ ആണ് റദ്ദാക്കിയത്. വിവിധ കോർപറേഷനുകൾ ആശുപത്രികൾ വകുപ്പുകൾ എന്നിവയിലെ ഉദ്യോഗസ്ഥരേയും ഒഴിവാക്കി. പുതിയ നിയമനത്തിന് പ്രൊപ്പോസൽ സമർപ്പിക്കാനും മുഖ്യമന്ത്രി രേഖയുടെ നിർദേശം ഉണ്ട്. ദില്ലി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കായി മൂന്ന് വസതികളുടെ പട്ടിക പൊതുമാരാമത്ത് വകുപ്പ് സമർപ്പിച്ചു. രണ്ട് വസതികൾ ദീൻ ദയാൽ ഉപാധ്യയായ മാർഗിലും, ഒരെണ്ണം സിവിൽ ലൈൻസിലുമാണ്. ഏത് വസതിയെന്ന് മുഖ്യമന്ത്രി ഇവിടെ സന്ദർശിച്ച ശേഷം തീരുമാനിക്കും.വിവാദമായ സിവിൽ ലൈൻസിലെ 6 ഫ്ലാഗ് സ്റ്റാഫ് റോഡിലെ വസതിയിൽ താമസിക്കില്ലെന്നും ഇത് മ്യൂസിയമാക്കുമെന്നും രേഖാ ഗുപ്ത വ്യക്തമാക്കിയിരുന്നു.

Leave a Reply

spot_img

Related articles

സോണിയ ഗാന്ധി ആശുപത്രിയില്‍

കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയാ ഗാന്ധി ആശുപത്രിയില്‍. വ്യാഴാഴ്ചയാണ് സോണിയയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സോണിയയെ ആശുപത്രിയില്‍...

ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്‌തെന്ന സംഭവത്തില്‍ വഴിത്തിരിവ്

യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്‌തെന്ന സംഭവത്തില്‍ വഴിത്തിരിവ്.മരിച്ച സ്ത്രീയുടെ നാലുവയസുകാരിയായ മകള്‍ നോട്ട്ബുക്കില്‍ വരച്ച ചിത്രങ്ങളാണ് മറ്റൊരു തലത്തില്‍ അന്വേഷണം നടത്താന്‍ പോലിസിനെ...

ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് മറികടന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍.രാജീവ് കുമാര്‍ വിരമിച്ച ഒഴിവില്‍ ഗ്യാനേഷ് കുമാറിനെയാണ് മുഖ്യ...

ഡൽഹിയിൽ ഭൂചലനം

ഡൽഹിയിൽ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.പുലര്‍ച്ചെ 5.30 നാണ് ഡല്‍ഹിയില്‍ ഭൂചലനമനുഭവപ്പെട്ടത്. നിലവില്‍ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്തയിലെമ്ബാടും...