ജലയാനങ്ങളുടെ വിവരങ്ങൾ നല്കണം:വിവരാവകാശ കമ്മിഷൻ

ആലപ്പുഴ ഉൾനാടൻ വിനോദ സഞ്ചാര-ജലഗതാഗത മേഖലയിലെ ജലയാനങ്ങൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഈ മാസം 20 നകം അപേക്ഷകയ്ക്ക് നല്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ. ഹക്കിം നിർദ്ദേശിച്ചു.

കലക്ടറേറ്റ് സമ്മേളന ഹാളിൽ സിറ്റിംഗ് നടത്തുകയായിരുന്നു അദ്ദേഹം.

അവലൂക്കുന്ന് കൊന്നയ്ക്കാപ്പള്ളി റോസമ്മ ജോണിൻറെ അപേക്ഷ നിരസിച്ച പോർട്ട് ഓഫീസറുടെ നിലപാട് കമ്മിഷൻ തള്ളി .

വിവരം ഫയലിൽ ഉണ്ടായിരുന്നിട്ടും നല്കാതിരിക്കാനാണ് മാരിറ്റൈം ബോഡ് ശ്രമിച്ചതെന്ന് കമ്മിഷൻ പറഞ്ഞു.

വിവരങ്ങൾ മേയ് 20 നകം ലഭ്യമാക്കാമെന്ന് പോർട്ട് ഓഫീസർ വിവരാവകാശ കമ്മിഷന് എഴുതി നല്കി.

2013 മുതൽ 2023 വരെ തീ പിടുത്തമോ മറ്റോ കാരണത്താൽ തകർന്ന രജിസ്ട്രേഷനുള്ള ഹൗസ് ബോട്ടുകളിൽ എത്രയെണ്ണം പുനർ നിർമ്മിക്കാൻ അനുമതി നല്കി,

2018-2023 കാലത്ത് ഹൗസ്ബോട്ടുകൾ പുനർ നിർമിക്കാൻ സമർപ്പിച്ച ഫോറത്തിൻ്റെ പകർപ്പ് തുടങ്ങിയ ഏഴ് അന്വേഷണങ്ങൾക്കുളള വിവരങ്ങൾ രേഖ പകർപ്പ് സഹിതം നല്കണമെന്നും കമ്മിഷണർ നിർദ്ദേശിച്ചു.

നടപടി വിവരം 25 നകം കമ്മിഷന് സമർപ്പിക്കണം.

വിദ്യാഭ്യാസ ഡപ്യൂടി ഡയറക്ടർ ഓഫീസിൽ നിന്ന് കാണാനില്ലെന്ന് പറയുന്ന 10 വർഷത്തെ നിയമന ശുപാർശാരേഖകൾ,കേഡർ സ്ട്രങ്ങ്ത് രജിസ്റ്റർ, നിയമന ഉത്തരവുകൾ എന്നിവ കണ്ടെത്താൻ ചട്ട പ്രകാരം പൊലീസിൽ പരാതി നല്കി ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു.

കായംകുളം കരീലക്കുളങ്ങര ഒറകാരിശേരിൽ എൻ.നസ്റിൻഖാൻ്റെ പരാതിയിലാണ് നിർദ്ദേശം.

കൃഷ്ണപുരം കെ.എം ഇക്ബാൽ ഖാൻ്റെ പരാതി തീർപ്പാക്കാൻ കേരള ലാൻറ് ഡവലപ്മെൻറ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ മേയ് 23 ന് തിരുവനന്തപുരത്തെത്തി കമ്മിഷനെ നേരിൽ കാണാൻ നിർദ്ദേശിച്ചു.

പുലിയൂർ കൃഷി ഭവനമായി ബന്ധപ്പെട്ട് പി. എസ്.ചന്ദ്രദാസിൻ്റെ പരാതിയിൽ കമ്മിഷനു മുന്നിൽ ഹാജരാകാതിരുന്ന ജില്ലാ കൃഷി ഓഫീസറെ സമൻസയച്ച് വരുത്തും.


മുഹമ്മ ഗ്രാമപഞ്ചായത്തിൽ വിവരം നല്കാൻ 27 രൂപക്ക് പകരം 870 ഈടാക്കിയ ഓഫീസറെ കമ്മിഷൻ ശകാരിച്ചു. അധികമായി വാങ്ങിയ 843 രൂപ ഓഫീസർ സ്വന്തം കൈയ്യിൽനിന്ന് തിരികെനല്കണമെന്നും കമ്മിഷണർ എ.എ.ഹക്കിം ഉത്തരവായി.


മൂന്നു കേസുകളിൽ വിവരങ്ങൾ തൽക്ഷണം ലഭ്യമാക്കി.

നാലെണ്ണത്തിൽ ഒരാഴ്ചയ്ക്കകം വിവരം നല്കാമെന്ന് ഓഫീസർമാർ എഴുതി നല്കിയത് അനുവദിച്ചു.

ആകെ പരിഗണിച്ച 20ൽ 19 കേസുകളും തീർപ്പാക്കി.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...