ഡിറ്റക്ടീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ചിരിയും, കൗതുകവും, ആകാംക്ഷയുമൊക്കെ കോർത്തിണക്കി ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.വീക്കെൻ്റ് ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ ചിത്രം ഇന്ദ്രനിൽ ഗോപി കൃഷ്ണനും, രാഹുൽ.ജി.യും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന താണ് ഈ ചിത്രം.ഒരു സാധാരണ നാട്ടിൻപുറത്തുനടക്കുന്ന ചില പ്രശ്നങ്ങളാണ് ഹ്യൂമർ ഇൻവസ്റ്റിഗേഷൻ ജോണറിലൂടെ അവതരിപ്പിക്കുന്നത്.കഥയുടെ പുതുമയിലും അവതരണത്തിലും ഏറെ പുതുമ നൽകുന്ന ഈ ചിത്രത്തിൽ ഡിറ്റക്ടീവ് ഉജ്ജ്വലനെ ധ്യാൻ ശ്രീനിവാസൻ ഏറ ഭദ്രമാക്കുന്നു.ഏറെ രസകരമായ ഈ കഥാപാത്രം ചിരിയും ചിന്തയും നൽകുന്നതാണ്.: സിജു വിൽസൻ, കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ.ജി. നായർ, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.അമീൻ നിഹാൽ , നിബ്രാസ്, ഷഹു ബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ.വിനായക് ശശികുമാറിൻ്റെ ഗാനങ്ങൾക്ക് ആർ.സി.സംഗീതം പകർന്നിരിക്കുന്നു.എഡിറ്റിംഗ് -കലാസംവധാനം – കോയാസ്മേക്കപ്പ് – ഷാജി പുൽപ്പള്ളി.കോസ്റ്റ്യും – ഡിസൈൻ – നിസ്സാർ റഹ്മത്ത്ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രതീഷ് എം. മൈക്കിൾ വിക്കെൻ്റെ ബ്ലോഗ്ബസ്റ്റർ – മാനേജർ – റോജിഡിസ്ട്രിബ്യൂഷൻ ഹെഡ് – പ്രദീപ് മേനോൻ.പ്രൊഡക്ഷൻ മാനേജർ – പക്കു കരീത്തറപ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്.പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിൻ പോൾ, കെവിൻ പോൾ.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – മാനുവൽ ക്രൂസ് ഡാർവിൻഷൊർണൂർ, പട്ടാമ്പി, കൊല്ലങ്കോട്, നെൻമാറഭാഗങ്ങ ളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കു ന്നത്.വാഴൂർ ജോസ്.ഫോട്ടോ – നിദാദ്.

Leave a Reply

spot_img

Related articles

ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നു; ഇടപെടല്‍ വേണമെന്ന് ഐക്യരാഷ്ട്ര സഭയോട് പാകിസ്ഥാൻ

ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടല്‍ വേണമെന്നും ഐക്യരാഷ്ട്ര സഭയോട് (യു എൻ) ആവശ്യപ്പെട്ട് പാകിസ്ഥാൻ.ഇതുസംബന്ധിച്ച്‌ വ്യക്തമായ വിവരം ലഭിച്ചെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്...

അതിജീവന പോരാട്ടത്തിൻ്റെ മുഹൂർത്തങ്ങളുമായി : നരി വേട്ട ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തു

പേടിയില്ല സാർ... മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും....മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ.പെറ്റു വീണ മണ്ണിൽ അന്തിയുറങ്ങാൻ അതിജീവനം നടത്തുന്ന...

താര ശോഭയിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യു.കെ . ഓക്കെ) യുടെ മ്യൂസിക്ക് പ്രകാശനം നടന്നു

മലയാളമ്പിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയാ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും ഒക്കെ സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് പ്രകാശനം നടന്നുഏപ്രിൽ...

സജിൽ മമ്പാടിൻ്റെ ഡർബി ആരംഭിച്ചു

ആക്ഷന് ഏറെ പ്രാധാന്യം നൽകിഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബി എന്ന ചിത്രത്തിന്...