പി.വി. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് ഡിജിപി

പി.വി. അൻവർ എംഎല്‍എ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് ഡിജിപി ഷെയ്ഖ് ധർവേഷ് സാഹിബ്.

വസ്തുനിഷ്ഠമായി തെളിവുകള്‍ ശേഖരിച്ച്‌ അന്വേഷണം നടത്തുമെന്ന് ഡിജിപി അറിയിച്ചു.

ഡിജിപി വിളിച്ചുചേർത്ത പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗത്തിലാണ് തീരുമാനം. രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് ഘട്ടമായാണ് പ്രത്യേക യോഗം ചേർന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങള്‍ വിശദമായിത്തന്നെ ഉന്നതതല യോഗം ചർച്ചചെയ്തു.

പ്രാധമിക അന്വേഷണത്തിന്‍റെ ഭാഗമായി അൻവർ എംഎല്‍എയുടെ മൊഴിയെടുക്കും. എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ മൊഴിയും രേഖപ്പെടുത്താൻ ഡിജിപി യോഗത്തില്‍ നിർദേശിച്ചു.

ഭാവിയില്‍ ആക്ഷേപം ഉണ്ടാകാത്ത തരത്തില്‍ ആയിരിക്കണം അന്വേഷണമെന്ന് ഡിജിപി യോഗത്തില്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല; പൊതുദർശനവും ഉണ്ടാകില്ല

പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല.കുട്ടി പേവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ ആണ് ഇത്.കുട്ടിയുടെ അമ്മയ്ക്ക് ക്വാറൻ്റീൻ നിർദേശം നൽകിയിട്ടുണ്ട്.വീടിനു സമീപം...

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്,...

റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ

കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ.ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന്...

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു.കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു.ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്.വാക്‌സീനെടുത്തിട്ടും പേവിഷ...