കൊല്ലത്ത് ജുവലറി ജീവനക്കാരനെ ലോഡ്ജിലേക്കു വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ 5 പേർ കൂടി പിടിയിൽ.
കവർച്ചാ സംഘത്തിലെ ഫൈസൽ, നിജാദ്, അഫ്സൽ, സൈതാലി, അജിത് എന്നിവരെയാണു കൊല്ലം ഈസ്റ്റ് പൊലീസ് എടപ്പാൾ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്ജിൽ നിന്നും പിടികൂടിയത്.
ഇവരിൽനിന്ന് കോടികൾ വിലമതിക്കുന്ന വജ്രക്കല്ലുകളും സ്വർണവും കണ്ടെടുത്തു.
കഴിഞ്ഞദിവസം കൊല്ലത്തുവച്ചാണു ജുവലറി ജീവനക്കാരനിൽനിന്ന് സ്വർണവും വജ്രവും തട്ടിയെടുത്തത്.
തൃശൂർ സ്വദേശിയായ വജ്രവ്യാപാരി സുരേഷ് കുമാറിനെ കൊല്ലത്തേക്കു വജ്രം വാങ്ങാൻ എന്ന വ്യാജേന വിളിച്ചുവരുത്തി കയ്യിലുണ്ടായിരുന്ന രണ്ട് വജ്രങ്ങളും സ്വർണവും പ്രതികൾ തട്ടിയെടുത്തു കടന്നു കളയുകയായിരുന്നു.
ആക്രമണത്തിനു സഹായിച്ച 5 പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
അവരിൽനിന്ന് ഒരു വജ്രം പിടിച്ചെടുത്തിരുന്നു.
തുടർന്നുണ്ടായ അനേഷണത്തിലാണു ബാക്കി ആറു പ്രതികൾ എടപ്പാളിൽ ഉണ്ടെന്നറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.