നീറ്റ് യു.ജി പരീക്ഷ ആക്ഷേപങ്ങളില്‍ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും

നീറ്റ് യു.ജി പരീക്ഷ ആക്ഷേപങ്ങളില്‍ ചർച്ച വേണമെന്ന് പ്രതിപക്ഷം ഇന്നും ലോക്‌സഭയില്‍ ശക്തമായി ആവശ്യപ്പെടും.

ഭരണപക്ഷം ചർച്ചയ്‌ക്ക് തയ്യാറായില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ചയാണ് ലോക്‌സഭയില്‍ ഇന്നു തീരുമാനിച്ചിരിക്കുന്നത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പ്രസംഗം നടത്തും.

പ്രതിപക്ഷ നീക്കത്തെ ഭരണപക്ഷം ശക്തമായി വിമർശിക്കുന്നുണ്ട്. സംവാദത്തിന് തയ്യാറാകാതെ പാർലമെന്റില്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് ബി.ജെ.പി പ്രതികരിച്ചു.

നീറ്രിന് പുറമെ അഗ്നിപഥ്, വിലക്കയറ്റം, തൊഴിലില്ലായ്‌മ എന്നിവയിലും പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്ച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിക്കുമ്ബോള്‍ മൈക്ക് ഓഫ് ചെയ്‌തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, രാജ്യസഭയിലെ നന്ദിപ്രമേയ ചർച്ച തുടർന്നേക്കും.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...