എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചർച്ചകള്‍ ചൂടുപിടിക്കുന്നു

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചർച്ചകള്‍ ചൂടുപിടിക്കുന്നു. ഭൂരിഭാഗം സർവേകളും യുഡിഎഫിന് ഭരണസാധ്യത കല്‍പ്പിക്കുമ്പോള്‍, ഫലങ്ങളെ തള്ളി ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ഡിഎഫ്. അഞ്ച് സർവേകള്‍ ബിജെപിക്ക് സീറ്റ് പ്രവചിച്ചത് എൻഡിഎ ക്യാമ്പിലും ആവേശം പകർന്നിട്ടുണ്ട്.

ആക്സിസ് മൈ ഇന്ത്യ ഉള്‍പ്പെടെയുള്ള സർവേകള്‍ പ്രകാരം മധ്യകേരളത്തിലും വടക്കൻ കേരളത്തിലും യുഡിഎഫ് വലിയ മുന്നേറ്റം നടത്തും. എന്നാല്‍ തെക്കൻ കേരളത്തില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ പ്രവചിക്കുന്നത്. എൻഡിടിവി സർവേയും സമാനമായ ഫലമാണ് സൂചിപ്പിക്കുന്നത്. ഭരണമാറ്റം പ്രവചിക്കപ്പെടുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും പിന്തുണച്ചത് പിണറായി വിജയനെയാണ്. കോണ്‍ഗ്രസ് പാളയത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പേർ പിന്തുണച്ചത് വി.ഡി. സതീശനെയാണ് (21%). രമേശ് ചെന്നിത്തലയ്ക്ക് 8 ശതമാനവും കെ.സി. വേണുഗോപാലിന് 3 ശതമാനവും പിന്തുണ ലഭിച്ചു.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസത്തില്‍ ഭരണം പിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് നേതൃത്വം. പ്രവചനങ്ങളെക്കാള്‍ വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. എക്സിറ്റ് പോളുകളെ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് ഇടത് മുന്നണിയുടേത്. ഗ്രൗണ്ട് റിയാലിറ്റി വ്യത്യസ്തമാണെന്നും ജനവിധി അനുകൂലമാകുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു. ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും നിർണ്ണായക ശക്തിയാകുമെന്നും ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത് ബിജെപിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

Leave a Reply

spot_img

Related articles

റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ ഏകീകൃത നിരീക്ഷണ പ്ലാറ്റ്ഫോം വികസിപ്പിക്കണമെന്ന് ഹൈക്കോടതി

റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ ഇടപെട്ട് ഹൈക്കോടതി. ബന്ധപ്പെട്ട വകുപ്പുകൾ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി.നവംബർ 3-ന് കേസ് പരിഗണിക്കുമ്പോൾ നിർദേശങ്ങൾ അറിയിക്കണമെന്ന് കോടതി...

‘ജീവിതത്തിലെ ആദ്യ അനുഭവം, ധൈര്യമായി എങ്ങനെ ജോലി ചെയ്യും’: ഭക്ഷണത്തിലെ പുഴു വിവാദത്തില്‍ പഴയിടം

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പൂര്‍ണ്ണമായും നിഷേധിച്ച് പഴയിടം മോഹനന്‍ നമ്പൂതിരി.പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും ഇത് തന്റെ ജീവിതത്തിലെ ആദ്യ...

സ്‌കൂള്‍ കായിക മേളയിലെ ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ സാമ്പാറില്‍ പുഴുവുണ്ടെന്ന സംശയത്തില്‍ വീഡിയോ എടുത്ത അധ്യാപകൻ അറസ്റ്റില്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ സാമ്പാറില്‍ പുഴുവുണ്ടെന്ന സംശയത്തില്‍ വീഡിയോ എടുത്ത അധ്യാപകൻ അറസ്റ്റില്‍.എറണാകുളം വെസ്റ്റ് വെങ്ങോല ശാലേം സ്‌കൂളിലെ അധ്യാപകൻ...

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് : നുണ പരിശോധനയ്ക്ക് ഒരുങ്ങി വിജിലൻസ്

കോട്ടയം നഗരസഭയുടെ പെൻഷൻ ഫണ്ടിൽ നിന്ന് 2.40 കോടി രൂപ തട്ടിയെടു കേസിൽ മുൻ ക്ലർക്ക് അഖിൽ സി. വർഗ്ഗീസിനെ നുണപരിശോധനയ്ക്ക് വിധേയമാക്കും. പണം...