സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു.ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്.വേനല്‍ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 2 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ വേനല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും ശക്തമായ മഴയിലും കാറ്റിലും നാശനഷ്ടങ്ങള്‍ ഉണ്ടായി. മരം കടപുഴകി വീഴുകയും ശക്തമായ കാറ്റില്‍ വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂര പറന്നുപോവുകയും ചെയ്തു. ചിലയിടങ്ങളില്‍ കൃഷി നാശവുമുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ വെള്ളിയാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ശനിയാഴ്ചയുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Leave a Reply

spot_img

Related articles

എറണാകുളം കരിമുകളിൽ നിന്ന് കാണാതായ 13കാരിയ്ക്കായുള്ള അന്വേഷണം തുടരുന്നു

എറണാകുളം ജില്ലയിലെ കരിമുകളിൽ നിന്ന് ചൊവ്വാഴ്ച രാത്രി കാണാതായ 13കാരിയ്ക്കായുള്ള അന്വേഷണം തുടരുന്നു.പെൺകുട്ടിയെ പൊലീസിന് ഇനിയും കണ്ടെത്താനായില്ല. കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ ഫാത്തിമത്തൂൽ...

കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടൽ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി

വിദേശത്ത് നിന്ന് നാട്ടിലെത്തി കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടൽ കടൽ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി.അമേരിക്കയിൽ താമസിക്കുന്ന കോട്ടയം കിടങ്ങൂര്‍ കുരിക്കാട്ടിൽ...

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് 70 വയസ്സ് കഴിഞ്ഞവരെ മാത്രം മുതിര്‍ന്ന പൗരന്മാരായി പരിഗണിച്ചാല്‍ മതിയെന്ന് തീരുമാനം

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് 70 വയസ്സ് കഴിഞ്ഞവരെ മാത്രം മുതിര്‍ന്ന പൗരന്മാരായി പരിഗണിച്ചാല്‍ മതിയെന്ന് ദേവസ്വം തീരുമാനം .നിലവില്‍ 60 വയസ്സുമുതലുള്ളവരേയും മുതിര്‍ന്ന പൗരന്‍മാരുടെ...

എക്സിറ്റ് പോളുകൾ തള്ളി വെള്ളാപ്പള്ളി നടേശൻ

എക്സിറ്റ് പോളുകൾ തള്ളി വെള്ളാപ്പള്ളി നടേശൻ.ചെറിയ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് അധികാരത്തിൽ വരുമെന്നാണ് തന്റെ പ്രതീക്ഷ.ഇത് തന്റെ ആഗ്രഹമായിരിക്കാം.സർവ്വേ ഫലങ്ങൾ പലപ്പോഴും ശരിയാകണമെന്നില്ല.യു...