വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം; നാദാപുരത്ത് കൂട്ടത്തല്ല്

കോഴിക്കോട് നാദാപുരത്ത് വിവാഹച്ചടങ്ങിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. നാദാപുരം തൂണേരി മേഖലയിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് പേരോട് സ്വദേശിയായ വരനും സംഘവും വധുവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഘർഷം.വരനൊപ്പം എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പടക്കം പൊട്ടിച്ചും ബാൻഡ് മേളം നടത്തിയും വിവാഹം ആഘോഷിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. വധുവിന്റെ വീടിന് സമീപം മരണം നടന്ന ഒരു വീടുണ്ടായിരുന്നതിനാൽ വലിയ ആഘോഷങ്ങളും പടക്കം പൊട്ടിക്കലും ഒഴിവാക്കണമെന്ന് നാട്ടുകാരും മഹല്ല് കമ്മിറ്റി ഭാരവാഹികളും നേരത്തെ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഈ നിർദേശം അവഗണിച്ച് വരന്റെ സുഹൃത്തുക്കൾ പടക്കം പൊട്ടിക്കുകയും ബാൻഡ് മേളം തുടരുകയും ചെയ്തതോടെ നാട്ടുകാർ പ്രതിഷേധിച്ചു. ആഘോഷങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും വരന്റെ സംഘത്തിലുള്ളവർ വഴങ്ങാതിരുന്നതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ വരന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും തമ്മിൽ കൂട്ടത്തല്ലുണ്ടാവുകയായിരുന്നു.സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. വിവരമറിഞ്ഞ് നാദാപുരം പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.തുടർന്ന് വരന്റെയും വധുവിന്റെയും പ്രദേശങ്ങളിലെ മഹല്ല് കമ്മിറ്റി ഭാരവാഹികൾ നടത്തിയ ചർച്ചയിൽ പ്രശ്നം ഒത്തുതീർപ്പാക്കി. ഇരുവിഭാഗങ്ങളും പരാതി നൽകാത്തതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.കഴിഞ്ഞയാഴ്ചയും നാദാപുരം മേഖലയിൽ വിവാഹാഘോഷവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

കോട്ടയത്തിന്റെ അഭിമാനമായി മുഹമ്മദ് റിസ്വാൻ

മഹാരാഷ്ട്രയിൽ നടന്ന ഒൻപതാമത് ദേശീയ സവാത്തെ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി കോട്ടയം സ്വദേശി മുഹമ്മദ് റിസ്വാൻ നാടിന് അഭിമാനമായി.ഫ്രഞ്ച് കിക്ക് ബോക്സിങ് ഇനമായ...

സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ കുറ്റക്കാര്‍

പയ്യന്നൂരിലെ സി പി എം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി .ഒന്നും രണ്ടും മൂന്നും...

ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്കരോഗം; പരാതിയിൽ വിശദമായ അന്വേഷണത്തിന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്

സൗന്ദര്യവർധക ഫേസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന പരാതിയിൽ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് വിശദമായ അന്വേഷണം നടത്തും. മലപ്പുറം അരീക്കോട്...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍...