കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യം; പരിശോധനാ റിപ്പോർട്ട് പുറത്ത്

സംസ്ഥാനത്ത് വിൽക്കുന്ന കറിപ്പൊടികളിലും വെളിച്ചെണ്ണയിലും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി പരിശോധനാ റിപ്പോർട്ട്. എറണാകുളം കാക്കനാട്ടെ റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ കണ്ടെത്തൽ. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണ് വിവരം പുറത്തുവന്നത്.2021 ജനുവരി ഒന്നുമുതൽ 2026 ഒക്ടോബർ 31 വരെ നടത്തിയ പരിശോധനകളിലാണ് വിവിധ ഭക്ഷ്യവസ്തുക്കളിൽ വിഷാംശം കണ്ടെത്തിയത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽനിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. എഥിയോൺ, ഫെൻപ്രോപാത്രിൻ, ക്ലോർപൈറിഫോസ് തുടങ്ങിയ ഹാനികരമായ കീടനാശിനികളുടെ അംശം കണ്ടെത്തിയതായാണ് റിപ്പോർട്ട്.

അതേസമയം, വിഷാംശം കണ്ടെത്തിയ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് പേരുകളോ നിർമാതാക്കളുടെ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുമ്പോൾ ബ്രാൻഡ് വിവരങ്ങൾ മറച്ചുവയ്ക്കുന്നതിനാലാണ് പേരുകൾ ലഭ്യമല്ലാത്തതെന്നാണ് ലബോറട്ടറി അധികൃതരുടെ വിശദീകരണം.എന്നാൽ മുൻകാലങ്ങളിൽ നടത്തിയ പരിശോധനകളിൽ ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് വിവരങ്ങൾ പുറത്തുവിട്ടിരുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ നടപടിക്കെതിരെ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.ഭക്ഷ്യവസ്തുക്കളുടെ പരിശോധനാ നിരക്കുകൾ കുത്തനെ വർധിച്ചതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നേരത്തെ 2,124 രൂപയായിരുന്ന പരിശോധനാ ഫീസ് വിവിധ പരിശോധനകൾക്കായി 10,000 മുതൽ 12,000 രൂപ വരെയായി ഉയർന്നു. ഇതോടെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് സംശയമുണ്ടായാലും സാധാരണക്കാർക്ക് സ്വന്തം നിലയിൽ പരിശോധന നടത്തുന്നത് സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.2021 മുതൽ 2026 ഒക്ടോബർ വരെയുള്ള കാലയളവിൽ കാക്കനാട്ടെ ലബോറട്ടറിക്ക് പരിശോധനാ ഫീസായി ഒരു കോടി 92 ലക്ഷത്തിലധികം രൂപ ലഭിച്ചതായും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.നിത്യോപയോഗ ഭക്ഷ്യവസ്തുക്കളിൽ ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.

Leave a Reply

spot_img

Related articles

കോട്ടയത്തിന്റെ അഭിമാനമായി മുഹമ്മദ് റിസ്വാൻ

മഹാരാഷ്ട്രയിൽ നടന്ന ഒൻപതാമത് ദേശീയ സവാത്തെ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി കോട്ടയം സ്വദേശി മുഹമ്മദ് റിസ്വാൻ നാടിന് അഭിമാനമായി.ഫ്രഞ്ച് കിക്ക് ബോക്സിങ് ഇനമായ...

സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ കുറ്റക്കാര്‍

പയ്യന്നൂരിലെ സി പി എം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി .ഒന്നും രണ്ടും മൂന്നും...

ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്കരോഗം; പരാതിയിൽ വിശദമായ അന്വേഷണത്തിന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്

സൗന്ദര്യവർധക ഫേസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന പരാതിയിൽ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് വിശദമായ അന്വേഷണം നടത്തും. മലപ്പുറം അരീക്കോട്...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍...