ആമ്പൽപ്പൂ പറിക്കാൻ കൊടൂരാറ്റിലിറങ്ങിയ പത്തുവയസുകാരി ചതുപ്പിൽ കുടുങ്ങി മുങ്ങിമരിച്ചു

ആമ്പൽപ്പൂ പറിക്കാൻ കൊടൂരാറ്റിലിറങ്ങിയ പത്തുവയസുകാരി ചതുപ്പിൽ കുടുങ്ങി മുങ്ങിമരിച്ചു. കോട്ടയം മുട്ടം കുരയ്ക്കലാട്ടുചിറയിൽ ദേവപ്രിയയാണ് മരിച്ചത്. മറിയപ്പള്ളി വി.എച്ച്.എസ്.ഇ.യിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദേവപ്രിയ.ആമ്പൽപ്പൂ പറിക്കുന്നതിനായി കൊടൂരാറ്റിലിറങ്ങിയ കുട്ടി ചതുപ്പിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം.പത്തുവയസുകാരിയുടെ അപ്രതീക്ഷിത മരണം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി.സംസ്കാരം ഇന്ന് (നവംബർ 23) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Leave a Reply

spot_img

Related articles

കോട്ടയത്തിന്റെ അഭിമാനമായി മുഹമ്മദ് റിസ്വാൻ

മഹാരാഷ്ട്രയിൽ നടന്ന ഒൻപതാമത് ദേശീയ സവാത്തെ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി കോട്ടയം സ്വദേശി മുഹമ്മദ് റിസ്വാൻ നാടിന് അഭിമാനമായി.ഫ്രഞ്ച് കിക്ക് ബോക്സിങ് ഇനമായ...

സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ കുറ്റക്കാര്‍

പയ്യന്നൂരിലെ സി പി എം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി .ഒന്നും രണ്ടും മൂന്നും...

ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്കരോഗം; പരാതിയിൽ വിശദമായ അന്വേഷണത്തിന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്

സൗന്ദര്യവർധക ഫേസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന പരാതിയിൽ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് വിശദമായ അന്വേഷണം നടത്തും. മലപ്പുറം അരീക്കോട്...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍...