റ്റി. എസ് ലൗലജൻ ഡിസംബർ ഇരുപത്തിനാലാം തീയതി മുതൽ ചാർജ്ജെടുക്കുന്നു

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഒരു കൈയ്യിൽ ബാഗും. മറു കൈയ്യിൽ ഹെൽമറ്റുമായി വീട്ടിൽ നിന്ന് ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ എത്തുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഡിസംബർ ഇരുപത്തിനാലിന് ചിത്രം പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. .

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് മോഹൻലാലിൻ്റെ ലൗലജൻ. അയാളുടെ ഔദ്യോഗിക ജീവിതത്തിലും,വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളെ കോർത്തിണക്കി ഒരു പോലീസ് പ്രൊസീജിയർ ഡ്രാമയായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
സാധാരണ ജീവിതത്തോടു ചേർന്നു നിന്നുകൊണ്ടുള്ള സമീപനമാണ് ചിത്രത്തിലുടനീളം സംവിധായകനായ തരുൺ മൂർത്തി സ്വീകരിച്ചിരിക്കുന്നത്.

മീരാ ജാസ്മിനാണ് നായിക.ലാലു അലക്സ്, മുകേഷ്,ജഗദീഷ്, മനോജ് കെ.. ജയൻ ,ഇർഷാദ് അലി, പ്രമോദ് വെളിയനാട്, തുടങ്ങിയവരോടൊപ്പം പുതു തലമുറ സാന്നിദ്ധ്യമായ സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, എന്നിവരും ചിത്രത്തിൻ്റെ ഭാഗമാകുന്നു.ഇഷ്ക്ക്,ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.തുടരും സിനിമയിലെ പ്രധാന സാങ്കേതിക വിദഗ്ദർ തന്നെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഷാജികുമാറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്- ഷഫീഖ് വി.ബി
ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്
കലാസംവിധാനം – ഗോകുൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ – മഷർ ഹംസ
കോ-ഡയറക്ടർ – ബിനു പപ്പു.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മിറാഷ്ഖാൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – അഫ്നാസ് . വി.
സ്റ്റിൽസ് – അമൽ.സി. സദർ .
പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സ.കെ.എസ്‌തപ്പാൻ.
പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്.
സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് ‘മായൻ’ ട്രെയിലർ എത്തി

ഭീതിയും ദുരൂഹതകളും നിറഞ്ഞ രംഗങ്ങളിലൂടെ മായൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ എത്തി.മാജിക്ക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം...

‘ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്

ഗുരുവായൂർ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പ്രണയവും ഭക്തിയും പ്രമേയമാക്കി മഹാഗണപതി മൂവീസ് അവതരിപ്പിക്കുന്ന ‘ഗുരുവായൂർ അരങ്ങേറ്റം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രമുഖ...

നടൻ റോബിൻ വർഗീസ് അന്തരിച്ചു

ജോണി വാക്കർ’ എന്ന ചിത്രത്തിൽ ഷെല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടൻ റോബിൻ വർഗീസ് അന്തരിച്ചു.അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം...

വിനീത് ശ്രീനിവാസൻ നായകനായ ‘ചടങ്ങ്’ ചിത്രീകരണം പൂർത്തിയായി

തീയേറ്റർ ഒഫ് ഡ്രീംസ് .എം.സ്റ്റാർ എൻ്റെർടൈൻമെൻ്റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ഡെൽറ്റ മണി , ഷബീർ മല വെട്ടത്ത് എന്നിവർ നിർമ്മിച്ച്നവാഗതനായ അഭിജിത്ത്...