ഗണേഷ്‌കുമാറിന്റെ ഇടപെടല്‍; സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് വിതരണം ഇന്ന് മുതല്‍
സംസ്ഥാനത്തെ ആര്‍സി, ഡ്രൈവിംഗ് ലൈസന്‍സ് ലൈസന്‍സ്, PET G കാര്‍ഡ് എന്നിവയുടെ വിതരണം ഉടന്‍ പുനരാരംഭിക്കും.
ITI ബെംഗളൂരുവിന് നല്‍കാനുള്ള തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അച്ചടി കുടിശിക തുക ബെംഗളൂരു ഐഐടിക്കും കൊറിയര്‍ കുടിശിക തപാല്‍ വകുപ്പിനും നല്‍കി.
സര്‍ക്കാര്‍ തീരുമാനം ഗതാഗത മന്ത്രി ഗണേഷ്‌കുമാറിന്റെ ഇടപെടലില്‍.
24000 ബുക്കും ലൈസന്‍സും ഇന്ന് ആര്‍ടി ഓഫീസുകളില്‍ എത്തിക്കും.
വിതരണത്തിന് പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും. തപാല്‍ വകുപ്പ് വിസമ്മതിച്ചാല്‍ കെഎസ്ആര്‍ടിസിയില്‍ കൊറിയര്‍ എത്തിക്കാന്‍ നീക്കം.
അച്ചടി മുടങ്ങിയതിനെ തുടര്‍ന്നു ഡ്രൈവിങ് ലൈസന്‍സ്, വാഹന റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ (ആര്‍സി) വിതരണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.