കേരളത്തിൽ കുതിച്ച് ഉയർന്ന് വിവാഹമോചനം

സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രതിദിനം ഫയൽ ചെയ്യുന്ന വിവാഹ മോചനക്കേസുകൾ നൂറോളം. 2022ൽ 75ആയിരുന്നു.2016ൽ ഇത് 53. വിവിധ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. അതേസമയം മലബാറിൽ താരതമ്യേന കുറവാണെന്നാണ് കണ്ടെത്തൽ. 2016 മുതൽ 2022 വരെ കേരളത്തിലെ 28 കുടുംബ കോടതികളിൽ വിവാഹ മോചനക്കേസുകളിൽ 40 ശതമാനമാണ് വർദ്ധന. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ. 3,536 കേസുകൾ. 3,282 കേസുകളുമായി തിരുവനന്തപുരമാണ് തൊട്ടു പിന്നിൽ. കൊല്ലം: 3,245. ഇടുക്കി: 1,092, കാസർകോട്: 848 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ഏറ്റവും കുറവ് വയനാട്ടിലാണ്: 538.ഹിന്ദു മാര്യേജ് ആക്ട്, ഇന്ത്യൻ ഡിവോഴ്സ് ആക്‌ട് (ക്രിസ്ത്യൻ) പ്രകാരമുള്ളവയാണ് കൂടുതൽ. വിവാഹ മോചനക്കേസുകൾ കൂടുന്നതിനെ തുടർന്ന് കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നതായി സംസ്ഥാന ബാലാവകാശ കമ്മിഷൻ പറയുന്നു. കോടതിയെ സമീപിക്കുന്നവരിൽ പത്തുശതമാനമേ വീണ്ടും യോജിക്കുന്നുള്ളൂവെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...