ഇടുക്കിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഡിഎംകെ; തമിഴ്‌നാട് മോഡല്‍ വാഗ്ദാനം; രണ്ടിടത്ത് ഓഫീസ് തുറന്നു

സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പിടിമുറുക്കാന്‍ ഡിഎംകെ. പാര്‍ട്ടി ചിഹ്നത്തില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡിഎംകെ കേരളഘടകം അറിയിച്ചു.തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന, തോട്ടം തൊഴിലാളികള്‍ കൂടുതലുള്ള ഇടുക്കിയിലെ പീരുമേട്, ദേവികുളം താലൂക്കുകളിലെ പഞ്ചായത്തില്‍ മത്സരിക്കാനാണ് തീരുമാനം.

ഉപ്പുതറ പഞ്ചായത്തില്‍ ആറ് വാര്‍ഡുകളിലും ദേവികുളത്തെ ചിന്നക്കനാല്‍ പഞ്ചായത്തില്‍ അഞ്ച് വാര്‍ഡുകളിലും മത്സരിക്കും. പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി മൂന്നാറിലും ഉപ്പുതറയിലും പാര്‍ട്ടി ഓഫീസ് ആരംഭിച്ചു.

കേരളത്തില്‍ ഡിഎംകെ പാര്‍ട്ടിക്ക് ഉദയസൂര്യന്‍ ചിഹ്നം അനുവദിച്ച പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന് അഭിവാദ്യം അറിയിച്ച് ഓഫീസിന് മുന്നില്‍ ഫഌ്‌സ് വെച്ചു. തമിഴ്‌നാട്ടില്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ പഞ്ചായത്ത് ഭരണം കിട്ടിയാല്‍ ഇടുക്കിയിലെ തൊഴിലാളികള്‍ക്ക് നല്‍കുമെന്നാണ് ഡിഎംകെ വാഗ്ദാനം.

കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായിരുന്നു ഡിഎംകെ പിന്തുണ. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പീരുമേട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിന്നും എഐഎഡിഎംകെ അംഗമായിരുന്ന എസ്. പ്രവീണ വിജയിച്ചിരുന്നു.

തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവുകയും ചെയ്തു. ഭൂരിപക്ഷം ഉണ്ടായിട്ടും പട്ടികജാതി വനിതയ്ക്ക് പ്രസിഡന്റ് പദവി സംവരണം ചെയ്ത പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഈ വിഭാഗത്തില്‍ അംഗങ്ങളുണ്ടായിരുന്നില്ല. തുടര്‍ന്നായിരുന്നു എഐഎഡിഎംകെ അംഗത്തെ പ്രസിഡന്റാകാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...