ഡോക്ടർ, വാക് ഇൻ ഇൻ്റർവ്യൂ

അതിയന്നൂർ ബ്ലോക്കു പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി വെൺപകൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഡ്യൂട്ടി നോക്കുന്നതിനായി ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനായി വാക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.

എം ബി ബി എസ് ബിരുദവും റ്റി സി എം സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ജൂൺ 13 രാവിലെ 11 മണിക്ക് വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വച്ചാണ് വാക് ഇൻ ഇൻ്റർവ്യൂ നടത്തുക. യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ബയോ ഡേറ്റ എന്നിവ ഹാജരാക്കണം. ഒരു ഒഴിവാണുള്ളത്.

സർക്കാർ ആശുപത്രിയിൽ സേവനമനുഷ്ടിച്ചിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്കു പഞ്ചായത്തിലുള്ളവർക്കും മുൻഗണന നൽകുമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് – 0471- 2223594

Leave a Reply

spot_img

Related articles

ഡെങ്കിപ്പനിയില്‍ നിന്നും രക്ഷനേടാം: സഞ്ചരിക്കുന്ന അവബോധ വാന്‍

തിരുവനന്തപുരം: ഡെങ്കിപ്പനി അവബോധത്തിന് സജ്ജമാക്കിയ സഞ്ചരിക്കുന്ന അവബോധ വാനിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഈ അവബോധ വാന്‍...

മോഹൻലാലിന് ഇന്ന് 65ാം പിറന്നാൾ

നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാള്‍. രേവതി നക്ഷത്രത്തിൽ പിറന്ന സൂര്യ പുത്രന് ഒരായിരം പിറന്നാള്‍ ആശംസളുമായി ആരാധകർ.മലയാളികളുടെ ഇടയിലേക്ക് രാജാവിന്റെ മകനായി...

കോവിഡിൻ്റെ പുതിയ വകഭേദമായ ജെഎൻ-1; ഇന്ത്യയിൽ നിരീക്ഷണം ശക്തമാക്കി

കോവിഡിൻ്റെ പുതിയ വകഭേദമായ ജെഎൻ-1 ഏഷ്യൻ രാജ്യങ്ങളിൽ പകരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കി. ഒമിക്രോൺ ഉപവിഭാഗമാണിത്. സിങ്കപ്പൂർ, ഹോങ് കോങ്, തായ്‌ലാൻഡ് എന്നിവിടങ്ങളിൽ...

ഭാര്യക്ക് പിറന്നാൾ സമ്മാനം ഗോൾഡ് ചെയിൻ വേണം’ ഡിസൈനുകൾ നിരത്തി ഭാർഗവി ജ്വല്ലറി, പിന്നെ 3 പവൻ മിസിങ്, അറസ്റ്റ്

ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന വന്ന് ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ചെയിൻ മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ വടക്കാഞ്ചേരി ഓട്ടുപ്പാറ സ്വദേശി കവലക്കാട്ട് കോരാട്ടിക്കാരൻ വീട്ടിൽ...