സ്കൂൾ കലോത്സവ വേദികളിൽ ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം. ജഡ്ജ്സിന്റെ തലക്ക് മുകളിലൂടെ ഡ്രോൺ പറത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. അത്തരം നടപടികൾ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. ഇത് സംബന്ധിച്ച് പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്.അതേസമയം കലോത്സവത്തിന് എല്ലാ ഇടത്തും കാണുന്നത് മികച്ച പങ്കാളിത്തമെന്ന് മന്ത്രി വി ശിവൻകുട്ടി. 15000 ൽ അധികം ആളുകൾ ഉദ്ഘാടനത്തിന് പങ്കെടുത്തു. സമയത്തിന് മത്സരങ്ങൾ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.മത്സരങ്ങൾ സമയത്ത് തുടങ്ങാൻ ആകുന്നത് ഒരു വിജയമാണ്. ചില കുട്ടികൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകുന്നു. ഇത്തരം വിവേചനം ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. ഇവ ഒഴിവാക്കാൻ അധ്യാപകർ മുൻകൈയെടുക്കണം.