ജനവാസ മേഖലയിലിറങ്ങിയ കടുവയ്ക്കായി ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു

ഇടുക്കി വണ്ടിപെരിയാര്‍ ഗ്രാംബിയിലെ കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു. ഗ്രാംബി മേഖലയിലെ ചതുപ്പ് നിലങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം. ആദ്യഘട്ട ഡ്രോണ്‍ നിരീക്ഷണത്തിനു ശേഷമാവും നേരിട്ടുള്ള പരിശോധന. പ്രത്യേകസംഘം കാല്‍പ്പാടുകള്‍ നോക്കി കടുവയെ പിന്തുടര്‍ന്നെത്താനാണ് ശ്രമം നടക്കുന്നത്. വണ്ടിപ്പെരിയാര്‍ ഗ്രാംബി എസ്‌റ്റേറ്റ് ആറാം നമ്പര്‍ ഫാക്ടറിക്ക് സമീപമായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കടുവയിറങ്ങിയത്. ജനവാസ മേഖലയോട് ചേര്‍ന്ന പ്രദേശത്ത് നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്. ഒരു മണിക്കൂറോളം കടുവ പ്രദേശത്തുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നാലെ കടുവയെ കണ്ട വിവരം നാട്ടുകാര്‍ വനംവകുപ്പില്‍ അറിയിച്ചിരുന്നു, എന്നാല്‍ വനംവകുപ്പ് എത്തുന്നതിന് മുന്‍പ് കടുവ കാടുകയറി. ഒരു വര്‍ഷത്തോളമായി മേഖലയില്‍ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.നിരവധി വളര്‍ത്തുമൃഗങ്ങളെയും കടുവ ആക്രമിച്ചു കൊന്നിട്ടുണ്ട്. പിന്നാലെ കൂട് സ്ഥാപിച്ചു കടുവയെ പിടികൂടണം എന്ന ആവശ്യം ഉയര്‍ന്നു. പരുന്തുംപാറ, വെടികുഴി തുടങ്ങിയ പ്രദേശങ്ങളിലും കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ഒരാഴ്ച മുന്‍പ് വള്ളക്കടവിലും നാട്ടുകാര്‍ കടുവയെ കണ്ടിരുന്നു.

Leave a Reply

spot_img

Related articles

തോമസ് കെ. തോമസ് എൻസിപി യുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു

കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് എൻസിപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു. നേതാക്കളുടെ പടലപിണക്കങ്ങൾ മൂലം ഏറെ അനശ്ചിതത്വത്തിലായിരുന്ന പാർട്ടിയുടെ, അധ്യക്ഷസ്ഥാനത്തേക്ക് മന്ത്രി എ.കെ...

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ചെടിക്കുളം സ്വദേശി ടികെ പ്രസാദ് (50)നാണ് പരിക്കേറ്റത്. പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ...

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. കാരണം കണ്ടെത്താൻ...

കാട്ടുപോത്തിന്റെ ചവിട്ടേറ്റ് തോട്ടം തൊഴിലാളിക്ക് പരുക്ക്

കാട്ടുപോത്തിന്റെ ചവിട്ടേറ്റു തോട്ടം തൊഴിലാളിക്കു ഗുരുതരമായി പരുക്കേറ്റു.മൂന്നാർ നയമക്കാട് കടലാർ എസ്‌റ്റേറ്റിൽ ഫാക്ട‌റി ഡിവിഷനിൽ പി ഷൺമുഖവേൽ (56) ആണു പരുക്കേറ്റ് ടാറ്റാ ഹൈറേഞ്ച്...