പള്ളിക്കത്തോട്ടിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

കോട്ടയത്ത് പള്ളിക്കത്തോട്ടിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു. പള്ളിക്കത്തോട് ഇളമ്പള്ളിയിലാണ് സംഭവം. ഇളമ്പള്ളിയിൽ കയ്യൂരി പുല്ലാങ്കതകിടിയിൽ അടുകാണിയിൽ വീട്ടിൽ സിന്ധു (46) ആണ് കൊല്ലപ്പെട്ടത്.കൊലപാതകം നടത്തിയ മകൻ അരവിന്ദ്​ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

മുമ്പ് ജെസിബി ഡ്രൈവർ ആയിരുന്ന ഇയാൾ കഞ്ചാവ് അടിമയായതോടെ ഇതുമായി ബന്ധപ്പെട്ട ചികിത്സയിൽക്കിടയിലാണ് മാതാവിനെ കൊലപ്പെടുത്തിയത്.സംഭവ സമയം അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.നാട്ടുകാർ ശബ്ദം കേട്ട് ഓടിയെത്തുമ്പോൾ കൊലപാതകത്തിന് ശേഷം അരവിന്ദ് അമ്മയുടെ മൃതദേഹത്തിന് സമീപം തന്നെ ഇരിക്കുകയായിരുന്നു.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.തുടർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.കൊല്ലപ്പെട്ട സിന്ധു പൊൻകുന്നം കോടതി പരിസരം കേന്ദ്രീകരിച്ച് ലോട്ടറി കച്ചവടം നടത്തി വരുകയായിരുന്നു.സിന്ധുവിന്റെ ഇളയ മകൻ ആലപ്പുഴയിൽ വിദ്യാർത്ഥിയാണ്. ലോക ലഹരിവിരുദ്ധ ദിനത്തിലാണ് നാടിനെ ഞെട്ടിച്ചുകൊണ്ടുള്ള കൊലപാതകം നടന്നിരിക്കുന്നത്.

Leave a Reply

spot_img

Related articles

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.റാസൽ ഖൈമയിൽ...