ക്രിസ്മസ് കരോള്‍ തടയാനുള്ള വിഎച്ച്പി ശ്രമം; ഇന്ന് ഡിവൈഎഫ്‌ഐയുടെയും യൂത്ത്‌കോണ്‍ഗ്രസിന്റെയും പ്രതിഷേധ കരോള്‍.പാലക്കാട് നല്ലേപ്പിള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് ഇന്ന് രാവിലെ ഡിവൈഎഫ്‌ഐയും , യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ കരോള്‍ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ കരോള്‍ ആഘോഷം സംഘടിപ്പിച്ചതിന്റെ പേരില്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിഎച്ച്പി പ്രവ!ര്‍ത്തകര്‍ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
സംഭവത്തില്‍ മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു. വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി. സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവരെയാണ് സംഭവത്തില്‍ റിമാന്‍ഡ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.
‘സ്‌കൂള്‍ സമയത്ത് കുട്ടികളെ കരോള്‍ വസ്തരമണിയിച്ച് സ്‌കൂളിന് പുറത്ത് റാലി നടത്തിയതാണ് ചോദ്യം ചെയ്തത്. ഭീഷണിപ്പെടുത്തിയിട്ടി’ല്ലെന്നും വിശ്വഹിന്ദു പരിഷത്ത് ജില്ലാ നേതൃത്വം പറഞ്ഞു. ചില അധ്യാപക സംഘടനകള്‍ വിഷയത്തില്‍ മുതലെടുപ്പ് നടത്തുകയാണെന്നുമായിരുന്നു ഇവരുടെ ആരോപണം.