കോട്ടയത്തും പാലക്കാടും എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീട്ടിൽ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.കോട്ടയത്ത് വാഴൂർ സ്വദേശി നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലും ഒറ്റപ്പാലം പനമണ്ണ സ്വദേശിയുടെ വീട്ടിലുമാണ് പരിശോധന. ആരുടെ വീട്ടിലാണ് റെയ്ഡ് എന്ന വിവരം പുറത്ത് വിട്ടിട്ടില്ല.കോട്ടയത്ത് രാവിലെ 9.30 യോടെയാണ് റെയ്ഡ് തുടങ്ങിയത്. പിഎഫ്ഐമുൻ ഡിവിഷണൽ സെക്രട്ടറിയായിരുന്നു നിഷാദ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്.