ചിങ്ങവനത്തു പുതിയ പൊലീസ് സ്റ്റേഷൻ നിർമിക്കാൻ ശ്രമമാരംഭിച്ചു

സ്ഥല പരിമിതിമൂലം ബുദ്ധിമുട്ടുന്ന ചിങ്ങവനം പോലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുവാനുള്ള നടപടികൾക്ക് തുടക്കം.ഇതിൻ്റെ ഭാഗമായി ചിങ്ങവനത്ത് മുൻപ് പ്രവർത്തിച്ചിരുന്ന ട്രാവൻകൂർ ഇലക്ട്രോ കെമിക്കൽസിന്റെ സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി കലക്ടർക്കു കത്തു നൽകി.അധികാര പരിധിയിൽ ജില്ലയിലെ തന്നെ ഏറ്റവും വിസ്തൃതിയുള്ള സ്റ്റേഷനിൽ ഒന്നാണ് ചിങ്ങവനം. നിലവിൽ സ്റ്റേഷനിലെ അൻപതോളം പൊലീസ് ഉദ്യോഗസ്ഥർക്കു വിശ്രമിക്കാൻ 4 കട്ടിലുകൾ മാത്രമാണുള്ളത്.വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും വിശ്രമമുറിയിലെ സൗകര്യം പരിമിതമാണ്. സ്റ്റേഷനിലേക്ക് എത്തിച്ചേരാൻ സ്വന്തമായിവഴിയില്ല.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെ ആണ് ഇപ്പോൾ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നത്.
കളക്ടറുടെ അനുമതി ലഭിച്ചാലുടൻ പുതിയ സ്റ്റേഷനു വേണ്ടിയുള്ള തുടർന്ന് നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....