സൂരജ് വധക്കേസിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ടി പി കേസ് കുറ്റവാളി ടി കെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്‍റെ സഹോദരൻ മനോരാജ്, സി പി എം മുൻ ലോക്കൽ സെക്രട്ടറിമാരായ പ്രഭാകരൻ, പദ്മനാഭൻ എന്നിവരുൾപ്പെടെ രണ്ട് മുതൽ ഒൻപത് പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ. കേസിലെ പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷം തടവും വിധിച്ചു. ഒരാളെ കോടതി വെറുതെ വിട്ടിരുന്നു. കേസിലെ ഒന്നാം പ്രതി പി കെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടി പി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. സി പി എമ്മിൽ നിന്ന് ബി ജെ പിയിൽ ചേർന്ന വിരോധത്തിൽ കണ്ണൂർ മുഴപ്പിലങ്ങാട് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം.