മൈക്കിൽ നിന്നു ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

മൈക്കിൽ നിന്നു ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം.നരുവാമൂട് മാർത്ത ണ്ഡേശ്വരം എൽപി സ്കൂളിന് സമീപം കല്ലറത്തല മേലെ പാറവിള വീട്ടിൽ കൃഷ്ണമ്മ ( 68)ആണ് മരിച്ചത്.തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രത്തിന് സമീപമുള്ള ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 2.30 നാണ് സംഭവം.രാമായണ മാസത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിൽ പാരായണം നടക്കുന്നുണ്ടായിരുന്നു.
ഇവിടെ പാരായണത്തിന് മൈക്ക് എടുത്ത് വയ്ക്കുമ്പോൾ ഷോക്ക് ഏൽക്കുകയായിരുന്നെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ സമീപത്തുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് കൃഷ്ണൻ കുട്ടി. മക്കൾ: പ്രീത, മാലിനി. മരുമക്കൾ: സുധ ആം.സോറൻ, അരുൺ കുമാർ.

Leave a Reply

spot_img

Related articles

അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവം: 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട അടൂരിൽ പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം, 23 കാരനായ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും...

ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്

അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനല്‍ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്.വീട്ടിലെ 22...

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന് കെ. ജയകുമാർ

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുമെന്ന പ്രചാരണങ്ങൾ തള്ളി കെ. ജയകുമാർ. മാധ്യമങ്ങൾ പറയുന്നതുപോലെ താൻ രാജി വെക്കില്ലെന്നും, ബോർഡ് പ്രസിഡൻ്റായി 2027 നവംബർ വരെയാണ്...

ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് 5,000 ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം 15,000

കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം.5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ...